കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍പിആറിനെ സൂക്ഷിക്കുക; മോദി സര്‍ക്കാര്‍ രഹസ്യമായി എന്‍ആര്‍സി നടപ്പാക്കുന്നുവെന്ന് ഒവൈസി

Google Oneindia Malayalam News

ഹൈദരാബാദ്: മോദി സര്‍ക്കാര്‍ രഹസ്യമായി എന്‍ആര്‍സി രാജ്യത്ത് നടപ്പാക്കുന്നുണ്ടെന്ന് എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. എന്‍പിആറിന്റെ മറവിലാണ് എന്‍ആര്‍സി നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

18

എന്‍ആര്‍സി രാജ്യത്ത് നടപ്പാക്കുമെന്ന് പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇത് കളവാണോ എന്ന് മോദി വ്യക്തമാക്കണം. എന്‍ആര്‍സി രാജ്യം മൊത്തം നടപ്പാക്കുമ്പോള്‍ എല്ലാ ഇന്ത്യക്കാരും കെണിയിലാകും. രാജ്യത്ത് അഞ്ചു ശതമാനം പോലും ജനങ്ങള്‍ക്ക് പാസ്‌പോര്‍ട്ടില്ലെന്നും ഒവൈസി പറഞ്ഞു.

100 കോടി ജനങ്ങള്‍ പൗരത്വം തെളിയിക്കാന്‍ വരി നില്‍ക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാമോ? ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്. പ്രധാനമന്ത്രി പറയട്ടെ. എന്‍പിആറിന്റെ മറവില്‍ എന്‍ആര്‍സി നടപ്പാക്കാന്‍ തുടങ്ങിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. തന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കുമോ. എന്‍പിആറില്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവിക്കുന്ന പിഴവ് അതുപോലെ എന്‍ആര്‍സിക്ക് കൈമാറുകയാണ് ചെയ്യുക.

യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്യുപിയില്‍ ഭയപ്പെടുത്തുന്ന മൗനം!! മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു, ഗ്രൗണ്ട് റിപ്പോര്‍ട്ട്

Recommended Video

cmsvideo
NRC May Not be Required at All, Says Goa CM | Oneindia Malayalam

എന്‍ആര്‍സി സംബന്ധിച്ച സംബന്ധിച്ച് അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചു. ഇക്കാര്യത്തില്‍ അമിത് ഷാക്കെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരും. പ്രധാനമന്ത്രിയും എന്‍ആര്‍സി രാജ്യത്ത് നടപ്പാക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തിനാണ് നിങ്ങള്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല ഇത്. ജനങ്ങളെ വിഡ്ഡികളാക്കുന്നത് ബിജെപിയുടെ തന്ത്രമാണോ എന്നും ഒവൈസി ചോദിച്ചു.

English summary
Modi govt Secretly implementing NRC via NPR: Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X