കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ്ആപ്പിനോട് വിശദീകരണം തേടി കേന്ദ്രം, സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യം!!

Google Oneindia Malayalam News

ദില്ലി: സ്വകാര്യതാ നയത്തില്‍ വാട്‌സ്ആപ്പിന് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍. ഈ നയത്തില്‍ മാറ്റം വരുത്തരുതെന്നാണ് ആവശ്യം. ഇലക്ടോണിക്്കസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്ര4ാലയം ഇതുസംബന്ധിച്ച് വാടസാപ്പ് സിഇഒയോടാണ് വിശദീകരണം തേടിയത്. സ്വകാര്യത ഡാറ്റാ കൈമാറ്റം പങ്കിടല്‍ നയങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്. ഫേസ്ബുക്കുമായി വിവരങ്ങള്‍ പ ങ്കിടുന്നത് വലിയ സുരക്ഷാ വീഴ്ച്ചകള്‍ക്ക് ഇടയാക്കുമെന്ന് പലരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

1

ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാട്‌സ് ആപ്പ് സിഇഒ വില്‍ കാത്ത്കാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ലോകത്ത് ഏറ്റവുധികം വാട്‌സ്ആപ്പ് ഉപയോക്താക്കളുള്ള രാജ്യം ഇന്ത്യയാണ്. നേരത്തെ വിവരങ്ങള്‍ കൈമാറുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നിരവധി പേര്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തല്‍ക്കാലം വിവരങ്ങള്‍ കൈമാറില്ലെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങളുടെ സ്വകാര്യയുടെ കാര്യത്തില്‍ ആശങ്കകകളുണ്ടെന്ന് കേന്ദ്രം കത്തില്‍ പറയുന്നുണ്ട്.

നേരത്തെ പുതിയ പോളിസി അംഗീകരിക്കാത്തവരുടെ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കുമെന്നായിരുന്നു വാട്‌സ്ആപ്പ് പറഞ്ഞിരുന്നു. ഇതോടെ നിരവധി പേര്‍ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തി. വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വാട്‌സ്ആപ്പ് ഈ നിര്‍ദേശം നടപ്പാക്കുന്നത് മെയ് വരെ മാറ്റി വെച്ചിട്ടുണ്ട്. നിരവധി പേര്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്ത് ടെലഗ്രാമും സിഗ്നലും പോലുള്ള മെസേജിംഗ് ആപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെ ഫെബ്രുവരിയില്‍ ഈ നിയമം നടപ്പിലാക്കാതെ നീട്ടാന്‍ വാട്‌സ്ആപ്പ് നിര്‍ബന്ധിതരാവുകയായിരുന്നു.

Recommended Video

cmsvideo
വാട്‌സ് ആപ്പ് ഉപേക്ഷിച്ച് കൂടുതല്‍ പേര്‍ സിഗ്നലിലേയ്ക്ക് | Oneindia Malayalam

അതേസമയം യൂറോപ്പ്യന്‍ യൂണിയനും ഇന്ത്യക്കും വ്യത്യസ്ത സ്വകാര്യതാ നയം കൊണ്ടുവരാനുള്ള ശ്രമങ്ങളെയും മന്ത്രാലയം എതിര്‍ത്തു. ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ യൂസര്‍മാരെ വാട്‌സ്ആപ്പ് ബഹുമാനിക്കുന്നില്ലെന്നാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ യൂസര്‍മാരുടെ താല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കുന്നതാവണം സ്വകാര്യതാ നയം. കേന്ദ്ര സര്‍ക്കാരിന് ഇന്ത്യന്‍ പൗരന്മാരുടെ പരമാധികാരം സംരക്ഷിക്കാനുള്ള അധികാരമുണ്ട്. അതൊരിക്കലും അടിയറവ് വെക്കാനില്ലെന്നും ഐടി മന്ത്രാലയം കത്തില്‍ പറഞ്ഞു.

English summary
modi govt sent letter to whatsapp says dont change privacy policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X