തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പിടിച്ചുകെട്ടാന്‍ മോദി-ഷാ കൂട്ടുകെട്ടിന്റെ നിര്‍ണായക നീക്കം
ദില്ലി: 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ ആദ്യ വര്‍ഷം തന്നെ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു യുവാക്കള്‍ക്ക് നല്കിയ വാഗ്ദാനം. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു. ഇതോടെരണ്ടാം തവണ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ പിന്നാലെ ഈ പ്രധാന വെല്ലുവിളിയെ നേരിടാന്‍ രണ്ട് പ്രത്യേക കാബിനറ്റ് സമിതകളാണ് രൂപീകരിച്ചിരിക്കുന്നത്.

ബുധനാഴ്ചയാണ് പുതിയ കാബിനറ്റ് കമ്മിറ്റികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നല്‍കിയത്. എട്ട് പുതിയ കാബിനറ്റ് കമ്മിറ്റികള്‍ക്ക് രൂപം നല്കിയപ്പോള് തൊഴിലില്ലായ്മയും സാമ്പത്തിക വളര്‍ച്ചയും കൈകാര്യം ചെയ്യാന്‍ രണ്ട് പ്രത്യേക കമ്മിറ്റികളും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, ധനമന്ത്രി നിര്‍മ്മല സീതാ രാമന് , വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരാണ് കമ്മിറ്റിയില്‍ അംഗങ്ങളായ മന്ത്രിമാര്‍.
തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മറ്റൊരു പത്തംഗ കാബിനറ്റ് ഉപസമിതിയും തയ്യാറാക്കിയിട്ടുണ്ട്.അമിത് ഷാ, നിര്‍മലാ സീതാരാമന്, പീയൂഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, രമേഷ് പൊഖ്രിയാല്‍, ധര്‍മേന്ദ്ര പ്രധാന്, മഹേന്ദ്രനാഥ് പാണ്ഡെ, സന്തോഷ് കുമാര്‍ ഗാങ്വര്, ഹര്‍ദീപ് സിങ് പുരി എന്നിവരാണ് മോദിക്ക് പുറമെ ഈ സമിതികളില്‍ ഉള്ളത്. പ്രത്യേക സമിതി രൂപികരിച്ച് ഇരു വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
-
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ് -
സ്വര്‍ണ വിപണിയെ കാത്തിരിക്കുന്നത് ചാഞ്ചാട്ടം; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്












Click it and Unblock the Notifications