കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും പിടിച്ചുകെട്ടാന്‍ മോദി-ഷാ കൂട്ടുകെട്ടിന്‍റെ നിര്‍ണായക നീക്കം

  • By
Google Oneindia Malayalam News

ദില്ലി: 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമ്പോള്‍ ആദ്യ വര്‍ഷം തന്നെ രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനം. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നു. ഇതോടെരണ്ടാം തവണ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ പിന്നാലെ ഈ പ്രധാന വെല്ലുവിളിയെ നേരിടാന്‍ രണ്ട് പ്രത്യേക കാബിനറ്റ് സമിതകളാണ് രൂപീകരിച്ചിരിക്കുന്നത്.

modig9

ബുധനാഴ്ചയാണ് പുതിയ കാബിനറ്റ് കമ്മിറ്റികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നല്‍കിയത്. എട്ട് പുതിയ കാബിനറ്റ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയപ്പോള്‍ തൊഴിലില്ലായ്മയും സാമ്പത്തിക വളര്‍ച്ചയും കൈകാര്യം ചെയ്യാന്‍ രണ്ട് പ്രത്യേക കമ്മിറ്റികളും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, ധനമന്ത്രി നിര്‍മ്മല സീതാ രാമന്‍ , വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരാണ് കമ്മിറ്റിയില്‍ അംഗങ്ങളായ മന്ത്രിമാര്‍.

<strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!</strong>വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറും പട്ടികയില്‍? സീറ്റിന് വേണ്ടി ഒരു ഡസനോളം പേര്‍!!

തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മറ്റൊരു പത്തംഗ കാബിനറ്റ് ഉപസമിതിയും തയ്യാറാക്കിയിട്ടുണ്ട്.അമിത് ഷാ, നിര്‍മലാ സീതാരാമന്‍, പീയൂഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, രമേഷ് പൊഖ്രിയാല്‍, ധര്‍മേന്ദ്ര പ്രധാന്‍, മഹേന്ദ്രനാഥ് പാണ്ഡെ, സന്തോഷ് കുമാര്‍ ഗാങ്‍വര്‍, ഹര്‍ദീപ് സിങ് പുരി എന്നിവരാണ് മോദിക്ക് പുറമെ ഈ സമിതികളില്‍ ഉള്ളത്. പ്രത്യേക സമിതി രൂപികരിച്ച് ഇരു വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.

<strong>ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. ലക്ഷ്യം ഇങ്ങനെ, മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!</strong>ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. ലക്ഷ്യം ഇങ്ങനെ, മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!

English summary
Modi govt set up ne ministerial cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X