കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ആ പദ്ധതി അടിച്ചുമാറ്റാം... സാമ്പത്തിക പ്രതിസന്ധിയില്‍ ഉപദേശവുമായി രാഹുല്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ബിജെപിയെ രൂക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിക്കും നിര്‍മലാ സീതാരാമനും കോണ്‍ഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ നിന്ന് സാമ്പത്തിക നിര്‍ദേശങ്ങള്‍ അടിച്ചുമാറ്റാമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും രാഹുല്‍ പറഞ്ഞു.

1

സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസും മോദി സര്‍ക്കാരും തമ്മിലുള്ള വാക്‌പോരിന് പുതിയ തലം നല്‍കിയിരിക്കുകയാണ് രാഹുല്‍. കഴിഞ്ഞ ദിവസം എല്ലാം വിറ്റുതുലയ്ക്കുന്ന ബേച്ചേന്ദ്ര മോദിയെന്ന് പ്രധാനമന്ത്രിയെ രാഹുല്‍ പരിഹസിച്ചിരുന്നു. ഇത് വലിയ ഹിറ്റായി മാറിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ പരിഹാസം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസിന്റെ മിനിമം വേതനം പദ്ധതിയായ ന്യായ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

നേരത്തെ ഗ്രാമീണ മേഖലയിലെ വളര്‍ച്ച നഗരമേഖലയിലെ വളര്‍ച്ചയേക്കാളും മുന്‍പിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക പാദത്തില്‍ ഇത് കുറഞ്ഞെന്നും, ഗ്രാമീണ മേഖലയിലെ വളര്‍ച്ച ഏറ്റവും താഴെയാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക പാക്കേജില്‍ ഉണ്ടായിരുന്നു.

ഗ്രാമീണ മേഖല വലിയ പ്രതിസന്ധിയിലാണ്. സാമ്പത്തിക മേഖല തകര്‍ന്നു. എന്നാല്‍ സര്‍ക്കാരിന് ഇത് എങ്ങനെ പരിഹരിക്കണമെന്ന് അറിയില്ല. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ കാര്യങ്ങള്‍ അവര്‍ മോഷ്ടിക്കണം. അതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. ഞങ്ങള്‍ പ്രതിസന്ധിയെ മുന്‍കൂട്ടി കണ്ട് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം അതില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് സര്‍ക്കാരിന് ഉപകാരപ്രദമാകുമെന്നും രാഹുല്‍ പറഞ്ഞു.

സിറിയയില്‍ വെടിനിര്‍ത്തലിന് പിന്നാലെ പോരാട്ടം... സമാധാന ശ്രമം പാളിയോ? വ്യോമാക്രമണം ശക്തംസിറിയയില്‍ വെടിനിര്‍ത്തലിന് പിന്നാലെ പോരാട്ടം... സമാധാന ശ്രമം പാളിയോ? വ്യോമാക്രമണം ശക്തം

English summary
modi govt should steal ideas from congress manifesto says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X