Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്കെതിരെ മന്‍മോഹന്‍ സിങ്; പാക് നയം തകര്‍ന്നടിഞ്ഞു

ഗുവാഹത്തി: മോദിയുടെ പാക് നയം തകര്‍ന്നടിഞ്ഞെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അസമില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം പാലിക്കുന്നതില്‍ മോദി പരാജയപെട്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് തീരാദുരിതമാണ് ഇപ്പോള്‍ ഉള്ളത്. സാമ്പത്തിക രംഗത്ത്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്‍ഷിക മേഖല തകര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ കശ്മീരിലൂടെ മാത്രമല്ല പഞ്ചാബ് അടക്കമുള്ള അതിര്‍ത്തിയിലൂടെയും നുഴഞ്ഞു കയറുന്നു. പത്താന്‍കോട്ട് ആക്രമം സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയുടെ സക്ഷണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Manmohan Singh

മോദിയുടെ വാഗ്ദാനങ്ങള്‍ വളരെ വലുതാണ് എന്നാല്‍ അതൊക്കെ മലര്‍പൊടിക്കാരന്റെ സ്വപ്‌നം പോലെ മാത്രമാണ്. മോദി ആകെ ചെയ്തത് ജനങ്ങലെ നിര്‍ബന്ധപൂര്‍വ്വം ബാങ്ക് അക്കൗണ്ട് തുറപ്പിച്ചു എന്നത് മാത്രമാണ്. വാക്കല്ല പ്രവര്‍ത്തിയാണ് വലുതെന്ന കാര്യം മോദി മറന്നു. ഒന്നുമില്ലാത്ത അക്കൗണ്ട് കൊണ്ട് എന്താണ് ജനം ചെയ്യേണ്ടതെന്നും മന്‍മോഹന്‍ ചോദിച്ചു.

രാജ്യത്ത് നേട്ടമുണ്ടാക്കാമെന്ന പേരില്‍ മോദി നടത്തിയ വിദേശ യാത്രയില്‍ നിന്നും രാജ്യത്തിന് ഒന്നും ലഭിച്ചിട്ടില്ല. രാജ്യത്ത് വ്യവസായ മേഖലയില്‍ വളര്‍ച്ചയില്ലെന്നും സാമ്പത്തിക വളര്‍ച്ചയുണ്ടെന്ന് പറഞ്ഞ് മോദി ജനങ്ങലെ വിഢിക്കളാക്കുകയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+