Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുണ്ടെങ്കില്‍ എന്തും സാധ്യം, ജനങ്ങളെന്നെ വിശ്വസിക്കുന്നു, പുതിയ പ്രചാരണ വാക്യവുമായി മോദി!!

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജസ്ഥാനില്‍ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പ്രചാരണ വാക്യമാണ അദ്ദേഹം റാലിയില്‍ ഉപയോഗിച്ചത്. മോദി ഹെ തോ മുംകിന്‍ എന്ന പ്രസിദ്ധ വാക്യമാണ് അദ്ദേഹം ഉപയോഗിച്ചത്. രാജസ്ഥാനിലെ ടോങ്കിലാണ് അദ്ദേഹം പ്രചാരണം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ അത്രയേറെ വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം വികസനം കൊണ്ട് മാറ്റിമറിച്ചെന്ന് മോദി പറഞ്ഞു. ജനങ്ങള്‍ക്ക് അറിയാം മോദിയുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന്. അതാണ് തന്റെ സര്‍ക്കാരിന്റെ വിജയമെന്നും മോദി പറഞ്ഞു.

1

മാസം ഒരു രൂപയുടെ പ്രീമിയം കൊണ്ട് രണ്ട് ലക്ഷം വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് മുമ്പ് ആരെങ്കിലും കരുതിയിരുന്നോ? എന്നാല്‍ ഞങ്ങളത് ചെയ്ത് കാണിച്ചു. കാരണം മോദി ഇവിടെയുണ്ട്. അപ്പോള്‍ എന്തും സാധ്യമാണ്. തന്റെ സര്‍ക്കാര്‍ സംവരണം പത്ത് ശതമാനമാക്കി. 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചതോടെ മറ്റുള്ള വിഭാഗങ്ങള്‍ക്കും ഇതിനോട് എതിര്‍പ്പുണ്ടായിരുന്നില്ല. പണപ്പെരുപ്പം കുറയ്ക്കുകയും വളര്‍ച്ച ഉയര്‍ത്തുകയും ചെയ്തതാണ് തന്റെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. സാങ്കേതിക വിദ്യ ഇന്ന് ഇന്ത്യയുടെ നട്ടെല്ലായിരിക്കുകയാണ്. പുതിയ ഇന്ത്യ ഇതിലൂടെ രൂപപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുതിയ സാമ്പത്തിക കാലഘട്ടത്തില്‍ ഏഴ് ശതമാനം വളര്‍ച്ചയും കുറഞ്ഞ പണപ്പെരുവും തന്റെ സര്‍ക്കാരിന്റെ നേട്ടമാണെന്ന് മോദി പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കണക്കുകള്‍ നിരത്തിയായിരുന്നു മോദി നേട്ടം വിവരിച്ചത്. അതേസമയം കശ്മീരികള്‍ക്കെതിരായ ആക്രമണങ്ങളോടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടുണ്ട്. കശ്മീരിന് വേണ്ടിയാണ് ഇന്ത്യയുടെ പോരാട്ടമെന്നും, എന്നാല്‍ കശ്മീരികള്‍ക്കെതിരെയല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുല്‍വാമയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+