കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പാകിസ്താനു മുന്നില്‍ മുട്ടുകുത്തി: എന്താണ് സംഭവം? കെജ്രിവാള്‍ വ്യക്തമാക്കുന്നതിങ്ങനെ...

  • By Siniya
Google Oneindia Malayalam News

ദില്ലി; പത്താന്‍ കോട് വ്യാമസേനാ കേന്ദ്രത്തിന് നേരെ ഉണ്ടായ ആക്രമണം അന്വേഷിക്കാന്‍ പാക് സംഘം ഇന്ത്യയില്‍ എത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുട്ടുകുത്തിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭീകരാക്രമണത്തിന്റെ ഇരയാണ് ഇന്ത്യ.

ഇതേ സമയം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ് ഐയാണെന്നാണ് ഇന്ത്യ ഇപ്പോഴും പറയുന്നത്. ഭീകരാക്രമണം നടത്തുന്നതിനായി ഭീകരരെ ഇന്ത്യയിലേക്ക് അയക്കുന്ന അതേ ചാരസംഘടനയുടെ പ്രതിനിധി തന്നെയാണ് തെളിവുകള്‍ ശേഖരിക്കുന്നതിനായി ഇന്ത്യയിലേക്ക് എത്തുന്നത്.

kejriwal

ഭീകരവാദത്തിന് പിന്നില്‍ പാകിസ്താന്‍ തന്നെയാകുമ്പോള്‍ ഇതിനെകുറിച്ച് എങ്ങനെ തെളിവ് ശേഖരിക്കുമെന്ന് കെജ്രിവാള്‍ ചോദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന്റെ പിന്നിലാരാണെന്നും എല്ലാവര്‍ക്കും അറിയാം.

പാകിസ്താന്‍ ഭീകരരെ അനുകൂലിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് സൈനിക താവളത്തില്‍ അന്വേഷണത്തിനായി പാകിസ്ഥാന്‍ സംഘം എത്തുന്നത്. ഭീകരാക്രമണം സംബന്ധിച്ച വിഷയങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ പാക് സംഘമാണ് എത്തിയത്.

English summary
Modi Has Capitulated To Pakistan, Says Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X