കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശനയത്തില്‍ മോദി പരാജയമെന്ന് കെജ്രിവാള്‍

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: വിദേശ നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണ്ണ പരാജയമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍ എസ് ജിയില്‍ ഇന്ത്യയ്ക്ക് ഇത്തവണയും അംഗത്വം ലഭിക്കാതെ യോഗം അവസാനിച്ച സാഹചര്യത്തിലാണ് കെജ്രിവാള്‍ ഇങ്ങനെ പ്രതികരിച്ചത്.

വിദേശ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ മോദി എന്താണ് ചെയ്തതെന്നു വ്യക്തമാക്കണമെന്നും കെജ്രിവാള്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. എന്‍ എസ് ജിയില്‍ ഇന്ത്യ അംഗമാവുന്നത് സ്വിറ്റ്‌സര്‍ലന്റ് എതിര്‍ക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ സ്വിറ്റ്‌സര്‍ലന്റ് സന്ദര്‍ശനം കൊണ്ട് യാതൊരുഫലമുണ്ടായില്ലെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു .

kejriwal-24-1

എന്‍സ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വമില്ല... പണി തന്നത് ചൈനയും കൂട്ടരുംഎന്‍സ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വമില്ല... പണി തന്നത് ചൈനയും കൂട്ടരും

എന്‍ എസ് ജി യില്‍ അംഗത്വത്തിനുളള . ഇന്ത്യയുടെ അപേക്ഷ സോളില്‍ തേര്‍ന്ന എന്‍എസ്ജി പ്ലീനറി യോഗം തള്ളുകയായിരുന്നു. ചൈനയായിരുന്നു പ്രധാനമായും എതിര്‍പ്പുന്നയിച്ചത്. നാല്‍പത്തിയെട്ട് രാജ്യങ്ങളാണ് നിലവില്‍ എന്‍എസ്ജിയില്‍ ഉള്ളത്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാത്ത രാജ്യങ്ങളെ എന്‍എസ്ജിയില്‍ അംഗമാക്കേണ്ട എന്നതായിരുന്നു പ്ലീനറിയുടെ തീരുമാനം.

English summary
As the NSG meeting ended with no decision on India's membership bid, Delhi Chief Minister Arvind Kejriwal on Friday targeted Prime Minister Narendra Modi saying he has "failed completely" on foreign policy front.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X