കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പുറത്താക്കേണ്ടത് അത്യാവശ്യം; കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണയുമായി രാജ് താക്കറെ

Google Oneindia Malayalam News

മുംബൈ: കേന്ദ്രസർക്കാറിനും ബിജെപിക്കുമെതിരേയുള്ള വിമർശനം ശക്തമാക്കി മഹാരാഷ്ട്ര നവനിർമ്മാണ്‍ സേന നേതാവ് രാജ് താക്കറെ. നേരത്തെ രാജ്യം നേരിടുന്ന രണ്ട് ഭീഷണികളാണ് അമിത് ഷായും നരേന്ദ്രമോദിയും എന്ന് അഭിപ്രായപ്പെട്ട രാജ് താക്കറെ ഇന്നലേയും ഇരു നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

<strong>കേരളത്തില്‍ ബിജെപി 3 സീറ്റ് നേടും, കേന്ദ്രത്തില്‍ 323; ബിബിസി സര്‍വെയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ</strong>കേരളത്തില്‍ ബിജെപി 3 സീറ്റ് നേടും, കേന്ദ്രത്തില്‍ 323; ബിബിസി സര്‍വെയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായേയും രാജ്യത്തില്‍ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നാണ് നന്ദഗഡില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ രാജ്താക്കറെ അഭിപ്രായപ്പെട്ടത്. തന്‍റെ പരാജയത്തിന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന മോദിയെ താക്കറെ വിമര്‍ശിക്കുകയും ചെയ്യുന്നു... വിശദ വിവരങ്ങള്‍ ഇങ്ങനെ..

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാഹാരാഷ്ട്രയില്‍ ഒരു സീറ്റിലും മത്സരിക്കുന്നില്ലെങ്കിലും ബിജെപിക്കെതിരായ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാണ് എംഎന്‍സ് നേതാവും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറയുടെ സഹോദരനുമായ രാജ് താക്കറെ.

വിഡ്ഡികളാക്കുന്നു

വിഡ്ഡികളാക്കുന്നു

അധികാരത്തിലേറിയതിന് ശേഷമുള്ള കഴിഞ്ഞ നാലരവര്‍ഷമായി മോദി ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. അപ്രധാന വിഷയങ്ങളെക്കുറിച്ചാണ് തിരഞ്ഞെുപ്പ് റാലികളെല്ലാം നരേന്ദ്ര മോദി സംസാരിച്ചുകൊണ്ടിരിക്കുന്നത്.

പരാജയങ്ങള്‍ മറച്ചുവെക്കാന്‍

പരാജയങ്ങള്‍ മറച്ചുവെക്കാന്‍

തന്‍റെ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ഇന്ദിരാഗാന്ധിയേയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയുമാണ് നരേന്ദ്ര മോദി കുറ്റം പറയുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായേയും കര്‍ഷക പ്രശ്‌നങ്ങളേയും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല.

നെഹ്‌റു പറഞ്ഞത്

നെഹ്‌റു പറഞ്ഞത്

മോദി സ്വയം വിളിക്കുന്നത് പ്രധാന്‍ സേവക് എന്നാണ്. യഥാര്‍ത്ഥത്തില്‍ ഈ വാക്ക് ആദ്യം ഉപയോഗിച്ചത് ജവഹര്‍ലാല്‍ നെഹ്രുവാണ്. ജനങ്ങള്‍ തന്നെ പ്രധാനമന്ത്രിയായി ഓര്‍ക്കേണ്ട പ്രഥമ സേവകനായി ഓര്‍ത്താല്‍ മതിയെന്നാണ് നെഹ്‌റു പറഞ്ഞത്. മോദി ആ വാക്ക് മാറ്റി പ്രധാന്‍ സേവക് എന്നാക്കുകയാണ് ചെയ്തതതെന്നും രാജ്താക്കറെ ചൂണ്ടിക്കാട്ടുന്നു.

സൈനികരുടെ പേരില്‍

സൈനികരുടെ പേരില്‍

സൈനികരുടെ പേരില്‍ വോട്ടുപിടിക്കുന്നതിനെതിരേയും രാജ് താക്കറെ വിമര്‍ശനമുന്നയിക്കുന്നു. ബാലാകോട്ട് വ്യോമാക്രമണം നടത്തിയ ജവാന്മാര്‍ക്കും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കും വേണ്ടി വോട്ടു ചെയ്യാനാണ് മോദി ആവശ്യപ്പെടുന്നത് . ജവാന്മാരുടെ പേരില്‍ വോട്ടു ചോദിക്കാന്‍ അദ്ദേഹത്തിന് നാണമില്ലേയെന്നും താക്കറെ ചോദിക്കുന്നു.

രണ്ട് ഭീഷണികള്‍

രണ്ട് ഭീഷണികള്‍

രാജ്യത്തിന് ഭീഷണിയായി ഇന്ന് രണ്ട് പേരെയുള്ളുവെന്നും അത് നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമാണെന്ന് രാജ് താക്കറെ നേരത്തെ അഭിപ്രായപ്പട്ടിരുന്നു. സൈനിക നടപടികളെ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കുന്നതിനെതിരെ അന്നും രാജ്താക്കറെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

രഹസ്യ ധാരണ

രഹസ്യ ധാരണ

അതേസമയം, കോണ്‍ഗ്രസ് എന്‍സിപി സഖ്യവുമായി താക്കറെ രഹസ്യ ധാരണയിലെത്തിയതായാണ് സൂചന. തന്‍റെ ബിജെപി വിരുദ്ധ പ്രചരണങ്ങള്‍കൊണ്ട് കോണ്‍ഗ്രിനും എന്‍സിപിക്കും നേട്ടമുണ്ടാകുന്നുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കുന്നതില്‍ കുഴപ്പമില്ല. സഖ്യത്തില്‍ ചേരില്ലെങ്കിലും ബിജെപിക്കെതിരായ പ്രചരണം ശക്തമാക്കുമെന്നും താക്കറെ ആവര്‍ത്തിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്‍റെ ഭാഗമാവന്‍ കഴിയുമെന്നാണ് രാജ്താക്കറെയുടെ പ്രതീക്ഷ

കരുത്താവും

കരുത്താവും

രാജ്താക്കറയുടെ പിന്തുണ പശ്ചിമ മഹാരാഷ്ട്രയിലും മറാത്ത് വാഡ മേഖലയിലും കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് കരുത്താവും. സംസ്ഥാനത്തെ 48 സീറ്റുകളില്‍ കോണ്‍ഗ്രസ് 24 സീറ്റിലാണ് മല്‍സരിക്കുന്നത്.

ബിജെപി-ശിവസേന

ബിജെപി-ശിവസേന

മറുവശത്ത് ബിജെപി-ശിവസേന സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്ത മുന്നണിയിലുണ്ടായിരുന്നു അസ്വാരസ്യങ്ങള്‍ പരിഹരിച്ച് ബിജെപിയുമായി സഹകരണം തുടരാന്‍ ശിവസേന തീരുമാനിക്കുകയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ ബിജെപി-ശിവസേന സഖ്യമായിരുന്നു ജയിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
Modi has fooled people, removing him and Amit Shah from country is of utmost importance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X