കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയ്ക്ക് അമേരിക്കന്‍ ആരാധകര്‍ 170,529

Google Oneindia Malayalam News

വാഷിങ്ടണ്‍ : മോദിയുടെ ആരാധകരുടെ എണ്ണം ഇന്ത്യയ്ക്കകത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് നമുക്കറിയാം. സോഷ്യല്‍മീഡിയയില്‍ മോദി താരമാകുന്നതും പുതിയ കാര്യമല്ല. എന്നാല്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം അവിടത്തെ രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉളളതിനെക്കാള്‍ ഫേസ്ബുക്ക് ആരാധകര്‍ മോദിക്ക് അവിടെ
ഉണ്ടെന്ന് പറയുകയാണ് ന്യൂയോര്‍ക്ക് ടൈംസ്.

ബുധനാഴ്ച വരെയുളള കണക്കനുസരിച്ച് മോദിക്ക് 170,529 അമേരിക്കന്‍ ഫേസ്ബുക്ക് ആരാധകരാണുളളത്. അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉളള ആരാധകരെക്കാള്‍ കൂടുതലാണിതെന്നാണ് കണക്കാക്കുന്നത്.

modi

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മോദിയ്ക്കായി ഫേസ്ബുക്കിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയും നടന്ന പ്രചരണം നാം കണ്ടതാണ്. സോഷ്യല്‍മീഡിയ വഴി ജനങ്ങളുമായി മോദി നടത്തുന്ന ആശയവിനിമയത്തിനും വന്‍ ജനസമ്മതിയുണ്ട്. കഴിഞ്ഞദിവസം മാഡിസണ്‍ സ്‌ക്വയറില്‍ മോദി നടത്തിയ പ്രസംഗം അദ്ദേഹത്തിന് ആരാധര്‍ കൂടാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം അവിടത്തെ പല രാഷ്ട്രീയക്കാര്‍ക്കും ഏറെ പ്രയോജനകരമായിട്ടുണ്ട്. മോദിയ്‌ക്കൊപ്പം നില്‍ക്കുന്ന പടം ഇവരില്‍പ്പലരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാനായി.

ഇതൊക്കെയാണെങ്കിലും മോദിക്ക് ഫേസ്ബുക്ക് ആരാധകര്‍ ഏറ്റവും കൂടുതലുളളത് നമ്മുടെ ഇന്ത്യയില്‍ത്തന്നെയാണ്. ഇതുകൂടാതെ ഈജിപ്ത്, ഫിലിപ്പീന്‍സ്, പാകിസ്ഥാന്‍ തുടങ്ങി 21 രാജ്യങ്ങളില്‍ നിന്നായി ആരാധര്‍ വേറെയുമുണ്ട്. ഓരോ രാജ്യത്തു നിന്നും കുറഞ്ഞത് 10,000 പേരെങ്കിലുമുണ്ടെന്നാണ് കണക്ക്.

English summary
an american media reports that modi got more Facebook fans than most current members of Congress, governors and other political leaders in america. His popularity in the US was displayed by the reception he got at a sold-out Madison Square Garden event.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X