മോദി തലച്ചോര്‍ പ്രവര്‍ത്തിപ്പിക്കാറില്ല; മമത
കൊല്‍കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. മോദി തലച്ചോര്‍ ഉപയോഗിക്കാറില്ല എന്ന പരാമര്‍ശവുമായാണ് മമത രംഗത്തെത്തിയിരിക്കുന്നത്.
മോദിയുടെ റേഡിയോ പ്രഭാഷണമായ മാന്‍ കി ബാത് ജനങ്ങളെ കബഌപ്പിക്കുകയാണെന്നും അല്ലാതെ മാന്‍ കി ബാതിന് യാതൊരു പ്രസക്തിയില്ലെന്നും മമത പറഞ്ഞു.

ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന റാലിയിലായിരുന്നു മമതാ ബാനര്‍ജിയുടെ വിമര്‍ശനം.
മാന്‍ കി ബാത് എന്ന പരിപാടിയിലൂടെ നിരവധി തെറ്റായ സന്ദേശങ്ങളാണ് മോദി കൈമാറുന്നതെന്നും രാജ്യത്ത് മതസ്പര്‍ധയുണ്ടാക്കാനാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്നും മമത ആരോപിച്ചു.












Click it and Unblock the Notifications