Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദി ഹഠാവോ, ദേശ് ബച്ചാവോ'; പ്രധാനമന്ത്രിക്കെതിരായ പോസ്റ്റർ പതിപിച്ച ആപ് പ്രവർത്തകർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്ററുകള്‍ പ്രചരിപ്പിച്ച എട്ട് ആം ആദ്മി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസ്.' മോദി ഹഠാവോ ദേശ് ബച്ചാവോ' എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. മോദിക്കെതിരെ രാജവ്യാപക പോസ്റ്റർ പ്രതിഷേധ ക്യാമ്പെയ്ന് ആം ആദ്മി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി ആക്ഷേപകരമായ രീതിയിൽ പോസ്റ്റർ പതിപ്പിച്ചതിനാണ് 8 പേരെ അറസ്റ്റ് ചെയ്തതെന്നും ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായും അഹമ്മദാബാദ് പോലീസ് പറഞ്ഞു. അതേസമയം അറസ്റ്റിലായവർ ആം ആദ്മി പ്രവർത്തകർ ആണെന്ന് പാർട്ടി പാർട്ടി സംസ്ഥാന തലവൻ ഇസുദാൻ ഖാദ്വി പറഞ്ഞു. ബി ജെ പി തങ്ങളെ ഭയക്കുന്നുവെന്നതിന്റെ സൂചനയാണതെന്നും ബി ജെ പിയുടെ നടപടികൾ സ്വേച്ഛാധിപത്യപരമാണെന്നും ഇസുദാൻ വിമർശിച്ചു.

narendra-modi

'ബിജെപിയുടെ ഏകാധിപത്യം നോക്കൂ! മോദി ഹഠാവോ ദേശ് ബച്ചാവോ എന്ന പോസ്റ്ററുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ആം ആദ്മി പാർട്ടി പ്രവർത്തകരെ ഐപിസിയിലെ വിവിധ വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. ഇത് ബി ജെ പിയുടേയും മോദിയുടേയും ഭയമല്ലെങ്കിൽ പിന്നെ എന്താണ്? നിങ്ങൾക്ക് കഴിയുന്നത്രയും നിങ്ങൾ ശ്രമിക്കൂ, ആം ആദ്മി പ്രവർത്തകർ ഞങ്ങളുടെ പോരാട്ടം തുടർന്ന് കൊണ്ടേയിരിക്കും', ഇസുദിൻ ട്വീറ്റ് ചെയ്തു.

എഎപിയുടെ "മോദി ഹഠാവോ, ദേശ് ബച്ചാവോ" കാമ്പയിൻ രാജ്യത്തുടനീളം 11 ഭാഷകളിലാണ് ആരംഭിച്ചത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾക്ക് പുറമെ ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലും പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്.

കഴിഞ്ഞാഴ്ച ദില്ലിയിലും സമാന രീതിയിൽ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ നിരവധി ആം ആദ്മി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ 49 ഓളം എഫ് ഐ ആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. പോസ്റ്റർ തയ്യാറാക്കിയ പ്രിന്റിംഗ് പ്രസ് ഉടമകൾ ഉൾപ്പെടെയാണ് അറസ്റ്റിലായത്.

പൊതുമുതൽ നശിപ്പിച്ചതിനും പോസ്റ്ററുകളിൽ അച്ചടിച്ച പ്രിന്റിംഗ് പ്രസിന്റെ പേര് ഉൾപ്പെടുത്തണമെന്ന നിയമം പാലിക്കാത്തതിനാലുമാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പോലീസ് വിശദീകരണം.സ്വാതന്ത്ര്യ സമര കാലത്ത് തങ്ങൾക്കെതിരെ പോസ്റ്ററുകൾ പതിച്ചവരെ ബ്രിട്ടീഷുകാർ പോലും ആളുകളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു സംഭവത്തോട് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കെജരിവാൾ പ്രതികരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+