Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെ ഗാന്ധിയെ വെട്ടാന്‍ തന്ത്രവുമായി മോദി, കര്‍ഷക വായ്പയ്ക്ക് പകരം മൂന്ന് ഓപ്ഷന്‍!!

ദില്ലി: രാഹുല്‍ ഗാന്ധിയുടെ കര്‍ഷക വായ്പ എഴുതി തള്ളുന്ന പ്രചാരണത്തെ പൂട്ടിക്കെട്ടാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. അണിയറയില്‍ കര്‍ഷകര്‍ക്കായി അദ്ദേഹം പുതിയ പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞു. പക്ഷേ മുന്‍തൂക്കം നല്‍കുന്നത് രാഹുലിന്റെ പ്രചാരണങ്ങളെ ഇതോടൊപ്പം പൊളിക്കാനാണ്. രാഹുലിന്റെ എല്ലാ നീക്കങ്ങളും കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ളതാണെന്ന് മോദി പറയുന്നു. ഇതിനെ പൊളിക്കാന്‍ യുപിഎ സര്‍ക്കാരിന്റെ കര്‍ഷക നയങ്ങളെ വിചാരണ ചെയ്യാന്‍ ഒരുങ്ങുകയാണ് മോദി.

യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ കര്‍ഷക ആത്മഹത്യകളും മറ്റ് ദുരിതങ്ങളും എല്ലാ വേദികളിലും മോദി ഉന്നയിക്കും. പഞ്ചാബിലും കര്‍ണാടകത്തിലും കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചുവെന്ന് രേഖകള്‍ നിരത്തിയുള്ള പ്രചാരണവും മോദി ലക്ഷ്യമിടുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിനെ വീഴ്ത്തിയാല്‍ താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്‍ഷിക നയങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് മോദിയുടെ വിലയിരുത്തല്‍.

മൂന്ന് ലക്ഷം കോടിയുടെ പാക്കേജ്

മൂന്ന് ലക്ഷം കോടിയുടെ പാക്കേജ്

കര്‍ഷകര്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ പാക്കേജാണ് മോദി അണിയറയില്‍ തയ്യാറാക്കുന്നത്. ഇതിന് പുറമേ വരുന്ന ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പ്രധാനമായും കാര്‍ഷിക വിളകള്‍ക്കുള്ള വില വര്‍ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും പ്രധാനമന്ത്രിയില്‍ നിന്നുണ്ടാവും. സ്വന്തമായി ഭൂമിയുള്ള എല്ലാ കര്‍ഷര്‍ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നേരിട്ട് ലഭിക്കുന്ന പദ്ധതിയാണ് മോദി ഒരുക്കുന്നത്.

നഷ്ടപരിഹാരവും വരുന്നു

നഷ്ടപരിഹാരവും വരുന്നു

ഇന്ത്യയില്‍ ആകെ 263 മില്യണ്‍ കര്‍ഷകരുണ്ടെന്നാണ് മോദിയുടെ ടീമിന്റെ റിപ്പോര്‍ട്ട്. ഇവരെ തിരിച്ച് പിടിക്കാന്‍ വായ്പ എഴുതി തള്ളിയത് കൊണ്ട് കാര്യമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. അതേസമയം സര്‍ക്കാര്‍ നല്‍കുന്ന വിലയില്‍ കുറച്ച് ആരെങ്കിലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മോദി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമേ വായ്പ എഴുതി തള്ളലും ഉണ്ടാവും.

രാഹുലിനെ പൊളിക്കാന്‍

രാഹുലിനെ പൊളിക്കാന്‍

രാഹുല്‍ ഗാന്ധി എല്ലാ വേദികളിലും ഉന്നയിക്കുന്ന കര്‍ഷക നയം ദുര്‍ബലമാണെന്ന് ബിജെപി പറയുന്നു. രാഹുലിന്റെ എല്ലാ നയങ്ങളെ സൂക്ഷമമായി പിന്തുടര്‍ന്ന് തകര്‍ക്കാന്‍ മോദി തന്റെ ടീമിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പഞ്ചാബിലെയും കര്‍ണാടകത്തിലെയും കര്‍ഷകരെ കണ്ട് മോദിയുടെ ടീം വിവരശേഖരവും നടത്തും. ഇതേ ഡാറ്റ ഉപയോഗിച്ചാണ് കോണ്‍ഗ്രസിനെതിരെ പ്രചാരണമുണ്ടാവും. ഇതിലൂടെ പാര്‍ട്ടിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനും ബിജെപിക്ക് സാധിക്കും.

കര്‍ഷകര്‍ക്ക് പണമെത്തിക്കുന്നു

കര്‍ഷകര്‍ക്ക് പണമെത്തിക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ഷകരുടെ കൈയ്യില്‍ പണം എത്തിക്കാനാണ് മോദി ലക്ഷ്യമിടുന്നത്. ഇത് വളരെ എളുപ്പത്തില്‍ എത്തുകയും വേണം. മറ്റ് കാര്‍ഷിക ആശ്വാസ പദ്ധതികളുടെ ഗുണഫലങ്ങളും കര്‍ഷകരുടെ കൈയ്യിലെത്താന്‍ മോദി അരുണ്‍ ജെയ്റ്റ്‌ലിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ബജറ്റിന്റെ വ്യാപ്തി ഇത്തവണ വര്‍ധിക്കുമെന്ന് ഉറപ്പാണ്. ഇത്തവണ നികുതി വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. ഇത് ധനക്കമ്മിക്ക് ഇത് വലിയ കാരണമാകുമെന്ന് ഉറപ്പാണ്.

2014ലെ കണക്കിങ്ങനെ

2014ലെ കണക്കിങ്ങനെ

2014ല്‍ ഗ്രാമീണ മേഖല മോദിയുടെ പ്രതിച്ഛായയില്‍ വലിയ രീതിയില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. കര്‍ഷകര്‍ അടക്കമുള്ളവര്‍ ബിജെപിക്ക് കൂട്ടത്തോടെ വോട്ട് ചെയ്തിരുന്നു. പക്ഷേ മോദിയുടെ കണക്ക് കൂട്ടല്‍ ചെറിയ രീതിയില്‍ പിഴച്ചതാണ് ബിജെപിയുടെ പ്രതിസന്ധിക്ക് കാരണം. കാര്‍ഷിക മേഖലയെ വിപുലീകരിക്കാനായി സര്‍ക്കാര്‍ ഇടപെടല്‍ ഇവിടെ നിന്ന് ഒഴിവാക്കി. ഇതോടെ സ്വകാര്യ മേഖലകള്‍ പിടിമുറുക്കുകയും കര്‍ഷകര്‍ ദുരിതത്തിലാവുകയും ചെയ്തു. വിപണി വില തീരുമാനിക്കുന്നത് വരെ വന്‍കിട കമ്പനികള്‍ക്കായിരുന്നു.

മൂന്ന് ഓപ്ഷനുകള്‍

മൂന്ന് ഓപ്ഷനുകള്‍

മൂന്ന് ഓപ്ഷനുകളാണ് മോദി അവതരിപ്പിച്ചത്. ഇതില്‍ ആദ്യത്തേത് സ്വന്തമായി ഭൂമിയുള്ള കര്‍ഷന് ഏക്കറിന് രണ്ടായിരം രൂപ വരെ നേരിട്ട് ലഭിക്കുന്ന സംവിധാനമുണ്ടാക്കുക. കാര്‍ഷിക മന്ത്രാലയത്തിനോട് ഇത് നടപ്പാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കിയാല്‍ സര്‍ക്കാരിന് ഒരു ലക്ഷം കോടിയുടെ അധിക ചെലവ് വരും. സര്‍ക്കാര്‍ വില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ 500 ബില്യണ്‍ മാത്രമാണ് സര്‍ക്കാരിന് ചെലവാകുക.

വായ്പ എഴുതി തള്ളും

വായ്പ എഴുതി തള്ളും

ഒരു ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പക്ഷേ അവിടെയും അധികബാധ്യത സര്‍ക്കാരിനെ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ഗൗനിക്കാതെ ഇതുമായി പോകാനാണ് മോദിയുടെ തീരുമാനം. മോദി നീതി ആയോഗ്, അരുണ്‍ ജെയ്റ്റ്‌ലി, രാധാ മോഹന്‍ സിംഗ്, അമിത് ഷാ എന്നിവരുമായി വലിയ ചര്‍ച്ചയാണ് നടത്തുന്നത്. കര്‍ഷക ഇന്‍ഷുറന്‍സിലും സര്‍ക്കാര്‍ പുതിയ നയങ്ങള്‍ കൊണ്ടുവരും. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത് തന്നെ ആവശ്യമാണെന്നാണ് മോദി വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+