20 വര്‍ഷമായി എന്നെ അപമാനിക്കുന്നു, സഹതാപം തോന്നുന്നു, ടൈം മാഗസിന് മോദിയുടെ മറുപടി!!
Recommended Video
ദില്ലി: പ്രധാനമന്ത്രി വിഭജന നായകനാണെന്ന ടൈം മാഗസിന് ലേഖനത്തിനെതിരെ നരേന്ദ്ര മോദിയുടെ മറുപടി. തന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ അതൊന്നും ഒരിക്കലും ഫലം കണ്ടില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടിയാണ് ഉണ്ടായതെന്നും മോദി പറഞ്ഞു. തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും മോദി പറഞ്ഞു.

സ്വന്തം പ്രതിച്ഛായ വളര്‍ത്താനായി ശ്രമിക്കുന്നവര്‍, എന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഇത് അനുഭവിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ഫലം കണ്ടിട്ടില്ല. അവര്‍ക്കൊക്കെ തിരിച്ചടിയാണ് ഉണ്ടായത്. തനിക്ക് ആ വിമര്‍ശനങ്ങളൊന്നും ഏല്‍ക്കില്ലെന്നും മോദി പറഞ്ഞു. നേരത്തെ ഗുജറാത്ത് കലാപകാലത്തും മോദിക്കെതിരെ ഇത്തരം പ്രസ്താവന ഇന്ത്യന്‍ മാസികയില്‍ വന്നിരുന്നു.
മോദിയുടെ ഭരണത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ അടിച്ചമര്‍ത്തപ്പെടുകയാണെന്നും, ചിന്തിക്കുന്നവര്‍ അടക്കമുള്ളവര്‍ കൊല്ലപ്പെടുകയാണെന്നും ടൈം മാഗസിനിലെ ലേഖനത്തില്‍ പറയുന്നു. ഇത് എഴുതിയ മാധ്യമപ്രവര്‍ത്തകര്‍ ആതിഷ് തസീര്‍ പാകിസ്താന്‍കാരനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇന്ത്യയില്‍ മതത്തില്‍ കലര്‍ന്ന ദേശീയ ശക്തമാകുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
എങ്ങനെയാണ് രാജ്യം വിഭജിക്കപ്പെടുന്നതെന്ന് കൂടി അവര്‍ പറയണമെന്ന് മോദി പറഞ്ഞിരുന്നു. രാജ്യത്തിന്റെ പിന്നോക്ക മേഖലയില്‍ ഉള്ളവര്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നിലേക്ക് വരുന്നതിനാണോ വിഭജനം എന്ന് പറയുന്നത്. പാവപ്പെട്ടവര്‍, ജാതി മത വിഭാഗത്തെ മറികടന്ന്, അവരുടെ കുട്ടികള്‍ക്കായിട്ടാണ് മുന്നോട്ട് വരുന്നത്. കഴിഞ്ഞ 70 വര്‍ഷമായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചവര്‍ ഇന്ന് മുസ്ലീങ്ങളിലേക്ക് ഭയം വിതറുകയണെന്നും മോദി ആരോപിച്ചു.
-
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം












Click it and Unblock the Notifications