കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വര്‍ഷമായി എന്നെ അപമാനിക്കുന്നു, സഹതാപം തോന്നുന്നു, ടൈം മാഗസിന് മോദിയുടെ മറുപടി!!

Google Oneindia Malayalam News

Recommended Video

cmsvideo
20 വര്‍ഷമായി എന്നെ അപമാനിക്കുന്നു

ദില്ലി: പ്രധാനമന്ത്രി വിഭജന നായകനാണെന്ന ടൈം മാഗസിന്‍ ലേഖനത്തിനെതിരെ നരേന്ദ്ര മോദിയുടെ മറുപടി. തന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. എന്നാല്‍ അതൊന്നും ഒരിക്കലും ഫലം കണ്ടില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടിയാണ് ഉണ്ടായതെന്നും മോദി പറഞ്ഞു. തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണ് ഉള്ളതെന്നും മോദി പറഞ്ഞു.

1

സ്വന്തം പ്രതിച്ഛായ വളര്‍ത്താനായി ശ്രമിക്കുന്നവര്‍, എന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ഇത് അനുഭവിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും ഫലം കണ്ടിട്ടില്ല. അവര്‍ക്കൊക്കെ തിരിച്ചടിയാണ് ഉണ്ടായത്. തനിക്ക് ആ വിമര്‍ശനങ്ങളൊന്നും ഏല്‍ക്കില്ലെന്നും മോദി പറഞ്ഞു. നേരത്തെ ഗുജറാത്ത് കലാപകാലത്തും മോദിക്കെതിരെ ഇത്തരം പ്രസ്താവന ഇന്ത്യന്‍ മാസികയില്‍ വന്നിരുന്നു.

മോദിയുടെ ഭരണത്തില്‍ ഇന്ത്യയിലെ ന്യൂനപക്ഷ അടിച്ചമര്‍ത്തപ്പെടുകയാണെന്നും, ചിന്തിക്കുന്നവര്‍ അടക്കമുള്ളവര്‍ കൊല്ലപ്പെടുകയാണെന്നും ടൈം മാഗസിനിലെ ലേഖനത്തില്‍ പറയുന്നു. ഇത് എഴുതിയ മാധ്യമപ്രവര്‍ത്തകര്‍ ആതിഷ് തസീര്‍ പാകിസ്താന്‍കാരനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇന്ത്യയില്‍ മതത്തില്‍ കലര്‍ന്ന ദേശീയ ശക്തമാകുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

എങ്ങനെയാണ് രാജ്യം വിഭജിക്കപ്പെടുന്നതെന്ന് കൂടി അവര്‍ പറയണമെന്ന് മോദി പറഞ്ഞിരുന്നു. രാജ്യത്തിന്റെ പിന്നോക്ക മേഖലയില്‍ ഉള്ളവര്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നിലേക്ക് വരുന്നതിനാണോ വിഭജനം എന്ന് പറയുന്നത്. പാവപ്പെട്ടവര്‍, ജാതി മത വിഭാഗത്തെ മറികടന്ന്, അവരുടെ കുട്ടികള്‍ക്കായിട്ടാണ് മുന്നോട്ട് വരുന്നത്. കഴിഞ്ഞ 70 വര്‍ഷമായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചവര്‍ ഇന്ന് മുസ്ലീങ്ങളിലേക്ക് ഭയം വിതറുകയണെന്നും മോദി ആരോപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 11 സംസ്ഥാനങ്ങള്‍ തൂത്തുവാരും.... യുപിയില്‍ നിന്ന് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത പിന്തുണ!!ബിജെപി 11 സംസ്ഥാനങ്ങള്‍ തൂത്തുവാരും.... യുപിയില്‍ നിന്ന് എന്‍ഡിഎയ്ക്ക് അപ്രതീക്ഷിത പിന്തുണ!!

English summary
modi hits outs at time magazine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X