കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി സ്മരണയുമായി മോദി ബോളിവുഡില്‍.. സൂപ്പര്‍ താരങ്ങളുടെ പിന്തുണ, ഷാരൂഖ് പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ചടങ്ങ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി സ്മരണയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അദ്ദേഹം സൂപ്പര്‍ താരങ്ങളുമായി സംസാരിച്ചു. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖരും ചടങ്ങിലുണ്ടായിരുന്നു. ഗാന്ധിയുടെ ജീവിതം കാണിക്കുന്ന ചെറിയൊരു വീഡിയോയും ചടങ്ങില്‍ മോദി പുറത്തിറക്കി.

1

എട്ട് പ്രമുഖ നടന്‍മാര്‍ ഭാഗമായ ഗാന്ധിയുടെ ജീവിതം, അധ്യാപനം, ജീവിത മൂല്യങ്ങള്‍ എന്നിവ അടങ്ങിയ വീഡിയോയാണ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത്. മോദിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചടങ്ങ്. ഗാന്ധിയുടെ ചിന്തകള്‍ സിനിമയിലൂടെ അവതരിപ്പിക്കുന്നത് കൂടുതല്‍ യുവാക്കളെ ആ ചിന്തയിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം താരങ്ങളുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് മോദി പറഞ്ഞു.

ബോളിവുഡ് സംവിധായകരായ ആനന്ദ് എല്‍ റായ്, രാജ്കുമാര്‍ സന്തോഷി, രാജ്കുമാര്‍ ഹിരാനി, നടിമാരായ കങ്കണ റനൗത്ത്, സോനം കപൂര്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരാണ് മോദിക്കൊപ്പമുണ്ടായിരുന്നത്. നമ്മുടെ ചലച്ചിത്ര മേഖല വ്യത്യസ്തമാണെന്നും, അത് ആഗോള തലത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും മോദി പറഞ്ഞു. നമ്മുടെ സംഗീതവും നൃത്തവും വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും മോദി പറഞ്ഞു.

അതേസമയം ഷാരൂഖ് ഖാന്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങള്‍ വീണ്ടും വരേണ്ടത് അത്യാവശ്യമാണ്. ലോകം മാറി കൊണ്ടിരിക്കുകയാണ്. ഗാന്ധിയുടെ ആവശ്യം ഇപ്പോഴുണ്ട്. നിങ്ങള്‍ എല്ലാം ഡിജിറ്റലൈസ് ചെയ്‌തെന്നും ഷാരൂഖ് കുറ്റപ്പെടുത്തി. മോദിയുമായുള്ള കൂടിക്കാഴ്ച്ച വളരെ മികച്ചതായിരുന്നെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയാണ് എട്ട് പ്രമുഖ നടന്‍മാരെ 100 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒന്നിപ്പിച്ചത്.

ജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെയും ഭാര്യയെയും അക്രമികള്‍ കൊലപ്പെടുത്തി, പോലീസ് പറയുന്നത് ഇങ്ങനെജാര്‍ഖണ്ഡില്‍ ബിജെപി നേതാവിനെയും ഭാര്യയെയും അക്രമികള്‍ കൊലപ്പെടുത്തി, പോലീസ് പറയുന്നത് ഇങ്ങനെ

English summary
modi hosted interaction with bollywood leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X