• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എന്‍റെ പ്രധാനമന്ത്രി മനുഷ്യനാണ്.. മോദിയുടെ ആശ്ലേഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 • By Aami Madhu

ബെംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യത്തിലെ നിര്‍ണ്ണായക ഘട്ടമായ വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാന്‍ഡിങ് പരാജയപ്പെട്ടതില്‍ ദുഃഖിതനായ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചേര്‍ത്തുപിടിച്ച് ആശ്ലേഷിക്കുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ ലോകം . ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തെത്തി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത മടങ്ങുമ്പോഴായിരുന്നു വികാര നിര്‍ഭരമായ രംഗങ്ങള്‍ ഉണ്ടായത്.

കര്‍ണാടകത്തില്‍ ബിജെപിയുടെ 'മാസ്റ്റര്‍ സ്ട്രോക്ക്'!! 5 ഉപമുഖ്യമന്ത്രിമാര്‍, ലക്ഷ്യം ഇങ്ങനെ

എന്‍റെ പ്രധാനമന്ത്രി മനുഷ്യനാണ് എന്ന കുറിപ്പോടെയാണ് സോഷ്യല്‍ ലോകം വീഡിയോ ആഘോഷമാക്കുന്നത്. ഇസ്രായേല്‍ മുന്‍ അംബാസിഡര്‍ ഉള്‍പ്പെടെയുള്ളവരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'

'രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'

ചന്ദ്രയാന്‍ ദൗത്യം കാണാന്‍ പ്രധാനന്ത്രി നരേന്ദ്ര മോദിയും ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ഉണ്ടായിരുന്നു. ദൗത്യം പരാജയപ്പെട്ടെന്ന് അറിഞ്ഞ പിന്നാലെ അദ്ദേഹം ശാസ്ത്രജ്ഞന്‍മാരെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരുന്നു. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ശാസ്ത്രജ്ഞരെ നേരിട്ട് സന്ദര്‍ശിച്ചായിരുന്നു പ്രധാനമന്ത്രി ആശ്വാസവാക്കുകള്‍ പറഞ്ഞത്.

മോദിയുടെ വാക്കുകള്‍

മോദിയുടെ വാക്കുകള്‍

നമ്മുടെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോകരുത്. തിരിച്ചടിയില്‍ തളരാന്‍ പാടില്ല. ഏറ്റവും മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നു. രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം ഉണ്ട്. ലക്ഷ്യത്തിന് തൊട്ടരികില്‍ വരേയെത്തി. ചന്ദനെ തൊടാനുള്ള ഇച്ഛാശക്തി കാണിക്കാന്‍ നമുക്ക് സാധിച്ചു. പരിശ്രമങ്ങള്‍ ഇനിയും തുടരണം എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

cmsvideo
  ISRO ചെയര്‍മാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് മോദി | Oneindia Malayalam`

  ഏറ്റെടുത്ത് സോഷ്യല്‍ ലോകം

  പിന്നാലെ ഇന്ന് രാവിലെ 8 മണിക്ക് രാജ്യത്തെ സംബോധന ചെയ്ത് ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നിന്ന് മടങ്ങുമ്പോഴായിരുന്നു വികാരനിര്‍ഭരമായ രംഗങ്ങള്‍ ഉണ്ടായത്. നിറകണ്ണുകളോടെ പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ എത്തിയ ഡോ ശിവനെ അദ്ദേഹം കെട്ടിപ്പിടിച്ച് പുറത്തുതട്ടി ആശ്വസിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സൈബര്‍ ലോകം.

  "എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്'

  "എന്റെ പ്രധാനമന്ത്രി മനുഷ്യനാണ് , അത് എല്ലാറ്റിനും അതീതമാണ് അതുകൊണ്ടാണ് അദ്ദേഹം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാകുന്നത്, അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തത് സർ".. ഒരു ട്വീറ്റ് ഇങ്ങനെ ആയിരുന്നു. തീര്‍ച്ചയായും പ്രചോദനാത്മക നേതൃത്വം, എന്ന കുറിപ്പോടെയായിരുന്നു ഐഎസ്ആര്‍ഒ വീഡിയോ പങ്കുവെച്ചത്.

  യഥാര്‍ത്ഥ നേതാവ് ആകുന്നത്

  ഇതുകൊണ്ടെക്കെയാണ് ലോകത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ ഇന്ത്യക്ക് കഴിയുന്നത്. ഈ ഇടപെടലാണ് മോദിയെ യഥാര്‍ത്ഥ നേതാവ് എന്ന് വിശേഷിപ്പിക്കുന്നതിന് കാരണവും, ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

  വാഴ്ത്തി നേതാക്കളും

  എന്തൊരു നിമിഷം, എന്തൊരു ഇടപെടല്‍ എന്നായിരുന്നു ഇസ്രായേല്‍ മുന്‍ അംബാസിഡന്‍ ഡാനിയല്‍ കാര്‍മണ്‍ ട്വീറ്റ് ചെയ്തത്. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, കിരണ്‍ റിജ്ജു, മനേകാ ഗാന്ധി എന്നിവരും വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തിരുന്നു.

  ഐഎസ്ആര്‍ഒ ട്വീറ്റ്

  ഐഎസ്ആര്‍ഒയുടെ ട്വീറ്റ്

  സ്ഥിതി അതീവ ഗുരുതരം: കേരളത്തിലെ 21 അണക്കെട്ടുകളില്‍ ഭൂചലന സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ട്

  English summary
  Modi hugging Dr shivan video is getting viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X