കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തൊക്കെ പറഞ്ഞാലും മോഡി മോഡി തന്നെ

Google Oneindia Malayalam News

ദില്ലി: എന്തൊക്കെ പറഞ്ഞാലും ഗുജറാത്ത് കലാപത്തിന്റെ ആസൂത്രകന്‍ എന്ന നിലയിലാണ് രാജ്യത്തെ ജനങ്ങള്‍ ബി ജെ പി നേതാവ് നരേന്ദ്ര മോഡിയെ നോക്കിക്കാണുന്നതെന്ന് കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ. എത്ര വിജയ ശംഖനാദ റാലികള്‍ വേണമെങ്കിലും മോഡി നടത്തിക്കോട്ടെ, പക്ഷേ ജനങ്ങളുടെ മനസില്‍ മോഡി 2002 ലെ വര്‍ഗീയ കലാപത്തിന്റെ ആസൂ്രതകനാണ്.

രാജ്യത്തെ ജനങ്ങള്‍ ഒരുകാലത്തും നരേന്ദ്രമോഡിയോട് ക്ഷമിക്കാന്‍ പോകുന്നില്ലെന്നും ബേനി പ്രസാദ് പറഞ്ഞു. ഇമേജ് നന്നാക്കാന്‍ വേണ്ടിയാണ് മോഡി കഷ്ടപ്പെട്ട് ഓരോന്ന് ചെയ്യുന്നത്. പക്ഷേ അതുകൊണ്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല - നേരത്തെയും മോഡിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ നേടിയിട്ടുള്ള കോണ്‍ഗ്രസ് സീനിയര്‍ നേതാവ് പറഞ്ഞു.

beniprasad

നരേന്ദ്രമോഡി ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ പോകുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം സ്വപ്‌ന ചെങ്കോട്ടകളിലായിരിക്കും മോഡ് കാലം കഴിക്കാന്‍ പോകുന്നത്. അദ്വാനിയെ അവഗണിക്കുന്നതിലൂടെ ബി ജെ പി തങ്ങളുടെ സാധ്യകള്‍ സ്വയം ഇല്ലാതാക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്വാനിയെ പരിഗണിക്കാതിരിക്കുന്നത് ബി ജെ പിക്ക് ക്ഷീണം ചെയ്യും.

നരേന്ദ്രമോഡിയെ മാത്രമല്ല, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെയും വര്‍മ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് ഉടമ്പടി പ്രകാരമാണ് ബി ജെ പിയും സമാജ് വാദി പാര്‍ട്ടിയും ഒരേദിവസം റാലികള്‍ നടത്തുന്നത്. മുലായത്തിന് എന്ത് വേണമെങ്കിലും ചെയ്യാം, മുസ്ലിങ്ങള്‍ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ പോകുന്നില്ല. നേരത്തെ മോഡിയെയും മുലായത്തിനെയും ഹിറ്റ്‌ലറും മുസോളിനിയും എന്ന് ബേനി പ്രസാദ് വിളിച്ചിരുന്നു.

English summary
Union Steel Minister Beni Prasad Verma said that BJP prime ministerial candidate Narendra Modi would always be seen through the prism of Gujarat riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X