കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിലേക്ക് വെറുതെ പോയതല്ല, ഛബര്‍ തുറമുഖമാണ് മോദിയുടെ ലക്ഷ്യം, എന്താണ് ഛബര്‍, 8 കാര്യങ്ങള്‍!

  • By Desk
Google Oneindia Malayalam News

പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ഇറാനിലേക്ക് സന്ദര്‍ശനം നടത്തുകയാണ്. മോദിയുടെ വിദേശ സന്ദര്‍ശനങ്ങളെ കളിയാക്കുന്നവര്‍ പോലും ഒറ്റുനോക്കുന്ന ഒരു കാര്യമുണ്ട് ഇത്തവണ ഇറാനില്‍. മറ്റൊന്നുമല്ല, ഛബര്‍ തുറമുഖം. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിനുള്ള കരാറില്‍ ഇന്ത്യയും ഇറാനും മോദിയുടെ ഈ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കും എന്നാണ് കരുതപ്പെടുന്നത്.

വ്യാപാരം, നിക്ഷേപം, ഊര്‍ജം, പെട്രോളിയം, അടിസ്ഥാന വികസനം, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യയും ഇറാനും ചര്‍ച്ച നടക്കും. എന്നാല്‍ മോദിയുടെ ഈ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമെന്ന് കരുതപ്പെടുന്നത് ഛബര്‍ തുറമുഖം തന്നെ. അഫ്ഗാനുമായി ഇന്ത്യയെ കൂടുതല്‍ അടുപ്പിക്കുന്ന ഛബര്‍ തുറമുഖം പാകിസ്താന് തിരിച്ചടിയാകുകയും ചെയ്യും. എന്താണ് ഛബര്‍ തുറമുഖത്തിന്റെ പ്രസക്തി എന്ന് നോക്കൂ...

എവിടെയാണ് ഛബര്‍ തുറമുഖം?

എവിടെയാണ് ഛബര്‍ തുറമുഖം?

പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും കേവലം 100 മീറ്റര്‍ മാത്രം ദൂരത്താണ് തെക്കു കിഴക്കന്‍ ഇറാനിലുള്ള തന്ത്രപ്രധാനമായ ഈ തുറമുഖം. ഈ തുറമുഖം യാഥാര്‍ഥ്യമായാല്‍ ലാഭം മൂന്നിലൊന്ന് സമയമാണ്.

ഇറാന് താല്‍പര്യങ്ങളുണ്ട്

ഇറാന് താല്‍പര്യങ്ങളുണ്ട്

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും മധ്യേഷ്യയിലേക്കും ഇറാന് എത്തിച്ചേരാനുള്ള ഒരു ട്രാന്‍സിറ്റ് ഹബ്ബാണ് ഛബര്‍ തുറമുഖം. സ്വാഭാവികമായും ചരക്കുനീക്കത്തിനും വ്യാപാരാവശ്യങ്ങള്‍ക്കും ഇറാന് ഈ തുറമുഖത്തെ ആശ്രയിക്കാനാകും.

എന്തുകൊണ്ട് ഇന്ത്യ

എന്തുകൊണ്ട് ഇന്ത്യ

ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ പലതും മുഖം തിരിച്ചപ്പോഴും ഇറാന് അനുകൂലമായി നിന്ന രാജ്യമാണ് ഇന്ത്യ. ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കള്‍.

തന്ത്രപ്രധാനമായ തുറമുഖം

തന്ത്രപ്രധാനമായ തുറമുഖം

ഇറാന്റെ തെക്കന്‍ തീരത്തെ സിസ്താന്‍ - ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ഛബര്‍ തുറമുഖത്തിന് തന്ത്രപ്രധാനമായ സാധ്യതകളേറെ. ഇന്ത്യയുടെ പശ്ചിമ തീരത്ത് നിന്നും വളരെയെളുപ്പം ഇവിടെയെത്താം.

അഫ്ഗാനിലേക്ക് എളുപ്പമാര്‍ഗം

അഫ്ഗാനിലേക്ക് എളുപ്പമാര്‍ഗം

ഇപ്പോള്‍ പാകിസ്താനിലെ കറാച്ചി വഴിയാണ് അഫ്ഗാനിസ്താനിലേക്കുള്ള ഇന്ത്യയുടെ ചരക്ക് നീക്കം നടക്കുന്നത്. ഛബര്‍ തുറമുഖം സാധ്യമാകുന്നതോടെ ഇതിനു പകരം നേരിട്ട് ഇന്ത്യയുടെ ചരക്ക് നീക്കം സാധിക്കും. ഹെറാത്, കാണ്ഡഹാര്‍, കാബുള്‍, മസര്‍ ഇ ഷരീഫ് എന്നീ നാല് അഫ്ഗാന്‍ നഗരങ്ങളിലേക്ക് ഇന്ത്യയ്ക്ക് എത്തിച്ചേരാം,

 പാകിസ്താന്റെ രാഷ്ട്രീയം

പാകിസ്താന്റെ രാഷ്ട്രീയം

സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യക്ക് ഏറെ പ്രധാനപ്പെട്ട ഇടമാണിത്. സുന്നികള്‍ക്ക് ആധിപത്യമുള്ള പാകിസ്താനാകട്ടെ ഷിയാ രാജ്യമായ ഇറാന്റെ സ്വാധീനം ഈ മേഖലയില്‍ വരുന്നത് തലവേദനയായി മാറും.

വീണ്ടും സജീവമാകുന്നു

വീണ്ടും സജീവമാകുന്നു

2003 ല്‍ തുടങ്ങിയ ഛബര്‍ തുറമുഖ ചര്‍ച്ചകള്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഇറാന്‍ ഉപരോധത്തെ തുടര്‍ന്ന് മെല്ലെയായി. ജനുവരിയില്‍ ഇറാന് മേലുള്ള ഉപരോധം നീങ്ങിയതോടൊണ് ഛബര്‍ തുറമുഖ നിര്‍മാണ പരിപാടികള്‍ ഇന്ത്യ വീണ്ടും സജീവമാക്കുന്നത്.

ഇന്ത്യയുടെ നിക്ഷേപം

ഇന്ത്യയുടെ നിക്ഷേപം

ആദ്യഘട്ടത്തില്‍ 200 മില്യണ്‍ യു എസ് ഡോളറാകും ഇന്ത്യ ഛബര്‍ തുറമുഖം പദ്ധതിക്ക് വേണ്ടി നിക്ഷേപിക്കുക. ഇതില്‍ 150 മില്യണ്‍ യു എസ് ഡോളര്‍ എക്‌സിം ബാങ്കില്‍ നിന്നുള്ള വായ്പയാണ്. ഇതിനുള്ള കരാറും മോദിയുടെ ഈ സന്ദര്‍ശനത്തിലുണ്ടാകും എന്ന് കരുതപ്പെടുന്നു.

English summary
Prime Minister Narendra Modi in Iran: Chabahar port is important for India, here is why.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X