കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീ ജിന്‍പിങിനെ സ്വീകരിക്കാന്‍ വേഷ്ടി അണിഞ്ഞ് മോദി: പ്രശംസിച്ച് പ്രാദേശിക പാർട്ടികൾ!

  • By S Swetha
Google Oneindia Malayalam News

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ മാമല്ലാപുരത്ത് സ്വാഗതം ചെയ്തത് തമിഴ്നാടിന്റെ പരമ്പരാഗത വസ്ത്രമായ വേഷ്ടി ധരിച്ച്. ഇതോടെ പ്രാദേശിക പാര്‍ട്ടികളായ പട്ടാളി മക്കള്‍ കക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ മോദിക്ക് പ്രശംസയുമായി രംഗത്തെത്തി. ഷീക്ക് മുന്‍പേ മാമല്ലാപുരത്ത് എത്തിയ മോദി അര്‍ജുനന്റെ തപസ് സ്മാരകത്തിൽ വെച്ചാണ് ചൈനീസ് നേതാവിനെ സ്വീകരിച്ചത്. ശ്രദ്ധേയമായ തമിഴ് പരമ്പരാഗത വസ്ത്രമായ പച്ച കരയുള്ള വേഷ്ടിയും അംഗവസ്ത്രം, അര സ്ലീവ് വെള്ള ഷര്‍ട്ട് എന്നിവ അണിഞ്ഞാണ് മോദി ഷീയെ സ്വീകരിച്ചത്. ഒരു ഫുള്‍ സ്ലീവ് വെള്ള ഷര്‍ട്ടും കറുത്ത പാന്റുമായിരുന്നു ചൈനീസ് നേതാവിന്റെ വസ്ത്രം.

മാമല്ലാപുരം ബീച്ചിൽ മാലിന്യം ശേഖരിച്ച് നരേന്ദ്രമോദി: പൊതുസ്ഥലങ്ങൾ വൃത്തിയാക്കാൻ ആഹ്വാനം
തമിഴരുടെ പരമ്പരാഗത വസ്ത്രമായ വേഷ്ടി പ്രധാനമന്ത്രി ധരിക്കുന്നത് സന്തോഷകരമാണെന്ന് പട്ടാളി മക്കള്‍ കക്ഷി സ്ഥാപക നേതാവ് എസ് രാമദോസ് പ്രതികരിച്ചു. തമിഴരുടെ സംസ്‌കാരം ലോകത്തെ അറിയിക്കട്ടെയെന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടക സാംസ്‌കാരിക ടൂറിസം മന്ത്രി സി ടി രവിയും മോദിയുടെ വസ്ത്രത്തെ പരാമര്‍ശിച്ച് ട്വീറ്റ് ചെയ്തു: സന്ദര്‍ശിക്കുന്ന ദേശത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുന്നത് സ്വാഭാവികമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രീതിയാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട്, പഞ്ചരഥ സ്മാരകത്തില്‍ ചൈനീസ് പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതിനിടെ മോദി ഷീയ്ക്ക് ഇളനീരും നൽകി.

modiindoti-1

നാടോടി നര്‍ത്തകരും ഭരതനാട്യം കലാകാരന്മാരും നടത്തിയ തമിഴ് സാംസ്‌കാരിക പ്രകടനങ്ങളോട് കൂടിയാണ് ഷീയെ സ്വീകരിച്ചത്. നിരവധി കുട്ടികള്‍ ഇന്ത്യന്‍, ചൈനീസ് പതാകകള്‍ അണിഞ്ഞ് അദ്ദേഹത്തെ വരവേറ്റു. പിന്നീട് അദ്ദേഹം വെള്ളിയാഴ്ച കടല്‍ത്തീര റിസോര്‍ട്ട് പട്ടണമായ മാമല്ലപുരത്തേക്ക് പോയി. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി കെ പളനിസ്വാമി, ഡെപ്യൂട്ടി ചീഫ് മിനിറ്റര്‍ ഒ പനീര്‍സെല്‍വം, തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി ധനപാല്‍ എന്നിവര്‍ ചൈനീസ് പ്രസിഡന്റിനെ വിമാനത്താവളത്തില്‍ റെഡ് കാര്‍പറ്റ് വിരിച്ച് സ്വാഗതം ചെയ്തു.

അഞ്ഞൂറോളം തമിഴ് നാടോടി കലാകാരന്മാര്‍ 'തപ്പട്ടം', 'പൊയ് കല്‍ കുത്തിരായ്' എന്നിവയുള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ അവതരിപ്പിച്ചു. വര്‍ണ്ണാഭമായ വസ്ത്രധാരികളായ ഒരു കൂട്ടം സ്ത്രീകള്‍ പരമ്പരാഗത സംഗീത ഉപകരണങ്ങളായ 'താവില്‍', 'നാദസ്വരം' എന്നിവയ്ക്കൊപ്പം ഭരതനാട്യം പരിപാടി അവതരിപ്പിച്ചു. ക്ഷേത്ര പുരോഹിതന്മാര്‍ പരമ്പരാഗത ബഹുമതികളോടെ കാറില്‍ കയറുന്നതിന് മുമ്പ് ഷീയെ അഭിവാദ്യം ചെയ്തു.

English summary
Modi in Tamil Nadu's Traditional 'Veshti' as He Welcomes Xi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X