കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീഷണിപ്പെടുത്തി കാര്യം നേടിയ ട്രംപ്, ഇപ്പോള്‍ 'പഞ്ചാര വര്‍ത്തമാനം'!!! മോദി കിടുവാണെന്ന്

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയില്‍ കാര്യങ്ങള്‍ കൈവിട്ട പോക്കാണ്. ഓരോ ദിവസവും ആയിരങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചു വീഴുന്നത്. തുടക്കത്തില്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ഒന്നും പ്രസിഡന്റ് ട്രംപ് ഗൗരവത്തോടെ പരിഗണിക്കാതിരുന്നതാണ് ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്.

ഒടുക്കം പിടിവിട്ട സ്ഥിതിയില്‍ എത്തിയപ്പോള്‍ ആണ് മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന വിവരം അറിയുന്നത്. അമേരിക്കയില്‍ ഇത് ആവശ്യത്തിനില്ല. ഇന്ത്യയില്‍ ആണെങ്കില്‍ ആവശ്യത്തിലധികം ഉണ്ട്.

ആദ്യം നരേന്ദ്ര മോദിയുമായി സംസാരിച്ച് നോക്കി. പക്ഷേ, ഇന്ത്യ മരുന്നുകയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയാണ് ചെയ്തത്. ഒടുവില്‍ തിരിച്ചടി നേരിടും എന്ന് ഭീഷണിപ്പെടുത്തി ട്രംപ്. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആ പ്രശ്‌നത്തിന് പരിഹാരം കണ്ടു. എന്നാല്‍ ഇതൊക്കെ കഴിഞ്ഞതോടെ ട്രംപ് വീണ്ടും മോദിയെ പുകഴ്ത്താന്‍ തുടങ്ങിയിട്ടുണ്ട്.

ട്രംപിന്റെ വിടുവായത്തം

ട്രംപിന്റെ വിടുവായത്തം

കൊവിഡ് 19 പ്രതിരോധത്തില്‍ വലിയ മുന്നേറ്റം നടത്താനായി എന്ന ഭാവത്തിലാണ് ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപ്. ദശലക്ഷക്കണക്കിന് ഗുളികകള്‍ ആണ് താന്‍ വാങ്ങിയത് എന്നാണ് ട്രംപ് പറയുന്നത്. 29 ദശലക്ഷം ഡോസുകളാണ് ഇന്ത്യയില്‍ നിന്ന് വാങ്ങിയത്.

മോദി മഹാന്‍

മോദി മഹാന്‍

കഴിഞ്ഞ ദവിസം ഭീഷണിയാണെങ്കില്‍ ഇപ്പോള്‍ പുകഴ്ത്തലാണ്. അമേരിക്കയ്ക്ക് വേണ്ടി മലേറിയ മരുന്ന് നല്‍കുമോ എന്ന് താന്‍ ചോദിച്ചു. അദ്ദേഹം തന്നു. മോദി മഹാനാണ് എന്നാണ്, ശരിക്കും നല്ല മനുഷ്യനാണ് എന്നൊക്കെയാണ് ഇപ്പോള്‍ ട്രംപ് പറയുന്നത്.

അപ്പോള്‍ നിയന്ത്രണമോ?

അപ്പോള്‍ നിയന്ത്രണമോ?

എന്തുകൊണ്ടാണ് ഇന്ത്യ മലേറിയ മരുന്ന് കയറ്റുമതിയില്‍ ഇടയ്‌ക്കൊരു നിയന്ത്രണം കൊണ്ടുവന്നത് എന്നതിനും ട്രംപിന് ഉത്തരമുണ്ട്. അത് മുഴുവന്‍ ഇന്ത്യക്ക് തന്നെ വേണ്ടി വരുമോ എന്ന് ചിന്തിച്ചിട്ടായിരുന്നത്രെ അത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ നല്ല ബന്ധമാണെന്നും അമേരിക്കയോട് എന്നും നന്നായിട്ടേ ഇടപെട്ടിട്ടുള്ളൂ എന്നും ട്രംപ് പറയുന്നുണ്ട്.

ഇന്ത്യയില്‍ വിമര്‍ശനം

ഇന്ത്യയില്‍ വിമര്‍ശനം

അമേരിക്കയ്ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി എന്ന മട്ടിലാണ് ഇന്ത്യയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം. ആദ്യം കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇന്ത്യ, ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് നിന്ത്രണങ്ങള്‍ നീക്കിയത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. സോഷ്യല്‍ മീഡിയയിലും ഇത്തരം ആരോപണങ്ങള്‍ സജീവമാണ്.

അതിനുള്ള സമയമല്ല

അതിനുള്ള സമയമല്ല

എന്തായാലും ഇതിപ്പോള്‍ അത്തരം തര്‍ക്കങ്ങള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ഉള്ള സമയം അല്ല. അമേരിക്ക ഭീഷണി മുഴക്കിയാലും ഇല്ലെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യങ്ങള്‍ പരസ്പരം സഹായികികേണ്ടത് അത്യാവശ്യമാണ്. അതിനിടെ മാസ്‌കുകള്‍ തട്ടിയെടുക്കുന്ന നാണംകെട്ട കളികള്‍ വരെ അമേരിക്ക കളിക്കുന്നുണ്ട്. അത് മറക്കാനും ആവില്ല.

English summary
Modi is Great, now says Donald Trump, after India allowed Malaria drug export
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X