കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദി ഭരണം തുടരേണ്ടത് അനിവാര്യമാണ്; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി 900 കലാകാരന്‍മാര്‍

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കലാകാരന്മാര്‍ രംഗത്തെത്തിയതിന് തൊട്ടു പിന്നാലെ മോദിക്ക് പിന്തുണ ആവശ്യപ്പെട്ട് 900 കലാകാരന്മാര്‍ രംഗത്ത്. പണ്ഡിറ്റ് ജസരാജ്, വിവേക് ഒബ്‌റോയി, റീത്താ ഗാംഗുലി എന്നിവരടക്കമുള്ളവരാണ് പരസ്യ പിന്തുണയുമായി സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

<strong><br>ലോക്‌സഭ തിരഞ്ഞെടുപ്പ്:ഇടുക്കിയില്‍ ഇവിഎം ബാലറ്റ് പേപ്പറും തപാല്‍ ബാലറ്റ് പേപ്പറുംവിതരണംചെയ്തു</strong>
ലോക്‌സഭ തിരഞ്ഞെടുപ്പ്:ഇടുക്കിയില്‍ ഇവിഎം ബാലറ്റ് പേപ്പറും തപാല്‍ ബാലറ്റ് പേപ്പറുംവിതരണംചെയ്തു

രാജ്യത്ത് വേണ്ടത് ശക്തനായ ഭരണാധികാരിയും ഉറച്ച ഒരു സര്‍ക്കാരുമാണ് അല്ലാതെ ഒരു തട്ടിക്കൂട്ടിയ സര്‍ക്കാരല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് മുന്‍വിധികളോ രാഷ്ട്രീയ സമ്മര്‍ദ്ദമോ ഇല്ലാതെ വോട്ട് ചെയ്യാനുള്ള അവസരം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരിന്റെ തുടര്‍ഭരണമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതു.

Narendra Modi

ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ ആഗ്രഹിക്കുന്നത് മോദിയുടെ നേതൃത്വത്തില്‍ ഒരു ഭരണ തുടര്‍ച്ചയാണ്. തീവ്രവാദം പോലുള്ള ഭീഷണികള്‍ രാജ്യം നേരിടുമ്പോള്‍ നമുക്ക് വേണ്ടത് അതിനെതിരെ ഉറച്ച നിലപാടെടുക്കുന്ന ഒരു സര്‍ക്കാരാണ്. അതിനാല്‍ ഇപ്പോഴത്തെ ഭരണം തുടരണം.

ശങ്കര്‍ മഹാദേവന്‍, ത്രിലോകി നാഥ് മിശ്ര, കോയേന മിത്ര, അനുരാധ പൗദ്വാല്‍, ഹന്‍സ് രാജ് ഹന്‍സ്, മാലിനി അവസ്ഥി തുടങ്ങിയവരടക്കം സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി അഴിമതി രഹിതവും വികസനത്തെ അടിസ്ഥാനമാക്കിയതുമായ ഭരണത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Modi is need of the hour, say over 900 artistes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X