മോദി സത്യം പറയുന്നില്ല: കോവിഡ് കാലത്ത് 40 ലക്ഷം പേർ മരിച്ചത് സർക്കാരിന്റെ "അശ്രദ്ധ" കാരണം: രാഹുല്‍
ദില്ലി: കൊറോണ വൈറസ് മഹാമാരി സമയത്ത് 40 ലക്ഷം ഇന്ത്യക്കാർ മരിച്ചത് സർക്കാരിന്റെ "അശ്രദ്ധ" മൂലമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാറിന്റെ അനാസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത് മരിച്ചവരുടെ എല്ലാ കുടുംബങ്ങൾക്കും നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവർത്തിച്ചു. ആഗോള കോവിഡ് മരണങ്ങളുടെ എണ്ണം പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടയുകയാണെന്ന് അവകാശപ്പെടുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം.
"മോദി ജി സത്യം പറയുന്നില്ല, മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല, ഓക്സിജൻ ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു!" റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് സഹിതം ഹിന്ദിയിലുള്ള ട്വീറ്റിലാണ് ഗാന്ധി കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. "ഞാൻ നേരത്തെ പറഞ്ഞിരുന്നു - കോവിഡ് സമയത്ത് സർക്കാരിന്റെ അശ്രദ്ധ കാരണം, അഞ്ച് ലക്ഷമല്ല, 40 ലക്ഷം ഇന്ത്യക്കാരാണ് മരിച്ചതെന്ന്. മോദി ദി നിങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണം. ഓരോ കോവിഡ് ഇരയുടെ കുടുംബത്തിനും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നിർബന്ധമായും നല്‍കണം-"രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ COVID-19 മരണനിരക്ക് കണക്കാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) രീതിയെ ചോദ്യം ചെയ്ത് ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഭൂമിശാസ്ത്രപരമായ വലുപ്പവും ഇത്രയും വലിയ ജനസംഖ്യയുമുള്ള ഒരു വലിയ രാജ്യത്തിന്റെ മരണ കണക്കുകൾ കണക്കാക്കാൻ അത്തരം ഗണിതശാസ്ത്ര മോഡലിംഗ് പ്രയോഗിക്കാൻ കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ വാദം. ആഗോള കോവിഡ് മരണനിരക്ക് കണക്കുകള്‍ പുറത്ത് കൊണ്ടുവരാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടയുന്നുവെന്ന റിപ്പോർട്ടിന് മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കുകയും ചെയ്തു.
അതേസമയം, ശനിയാഴ്ച രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 186.38 കോടി (1,86,38,31,723) പിന്നിട്ടു. 2,26,92,477 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 2.40 കോടി യിലധികം (2,40,16,391) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 1,10,212 ഡോസ് കരുതൽ വാക്സിനും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications