കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഞങ്ങളുടെ നേതാവ്.... പ്രതിപക്ഷത്തിന്റെ നേതാവാരെന്ന് ഉദ്ധവ് താക്കറെ!!

Google Oneindia Malayalam News

ഗാന്ധിനഗര്‍: മഹാരാഷ്ട്രയില്‍ ബിജെപിയുമായി പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് ശിവസേന. സഖ്യം ശക്തമാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കാലങ്ങള്‍ക്ക് ശേഷം പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഞങ്ങളുടെ നേതാവ്. എന്നാല്‍ പ്രതിപക്ഷത്തിന്റെ നേതാവ് ആരാണെന്നും ഉദ്ധവ് ചോദിച്ചു. നേതാവില്ലാത്ത ഒരു കൂട്ടമാണ് പ്രതിപക്ഷമെന്നും മോദി ശക്തനായ നേതാവാണെന്നും ശിവസേന അധ്യക്ഷന്‍ പറഞ്ഞു.

1

ബിജെപിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. എന്നാല്‍ അതെല്ലാം അവര്‍ മറികടക്കും. എല്ലാ വിവാദങ്ങളും അവസാനിക്കും. ഹിന്ദുത്വവും ദേശീയതയുമാണ് ബിജെപിയുടെയും ശിവസേനയുടെയും ആശയം. എന്റെ പിതാവ് ബാല്‍ താക്കറെ ഹിന്ദുത്വമാണ് പാര്‍ട്ടിയുടെ ശ്വാസം എന്ന് പറയാറുണ്ടായിരുന്നു. നമുക്ക് അതില്ലാതെ ജീവിക്കാനാവില്ലെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. അതേസമയം ബിജെപിയും ശിവസേനയും തമ്മില്‍ നല്ല രീതിയിലുള്ള ബന്ധമാണ് തുടരുന്നതെന്ന് ഉദ്ധവ് പറഞ്ഞു.

അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നത് പഴയ കാര്യമാണ്. പല രാഷ്ട്രീയ പാര്‍ട്ടികളും തങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ ഇന്ന് എല്ലാം മറന്ന് തങ്ങള്‍ ഒന്നിച്ചിരിക്കുകയാണ്. അതേസമയം അവസരവാദത്തില്‍ നിന്നാണ് പ്രതിപക്ഷം ഒന്നിച്ചിരിക്കുന്നത്. 56 പാര്‍ട്ടികളാണ് ബിജെപിക്കെതിരെ ഒന്നിച്ചിരിക്കുന്നത്. എന്നാല്‍ മനസ്സ് കൊണ്ട് അവര്‍ ഒന്നല്ലെന്നും ഉദ്ധവ് പ റഞ്ഞു.

എന്‍ഡിഎ ഒരു നേതാവുണ്ട്. പക്ഷേ പ്രതിപക്ഷത്തിന്റെ നേതാവാരാണ്. നിങ്ങളുടെ പ്രധാനമന്ത്രി ആരായിരിക്കും. പ്രതിപക്ഷ നിരയില്‍ സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങി കഴിഞ്ഞെന്നും ഉദ്ധവ് പരിഹസിച്ചു. പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് പരിഹരിക്കാനാണ് ഇത്രയും നാള്‍ ശ്രമിച്ചത്. അതിന്റെ ഫലം കണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്രയും കാലം ബിജെപിയില്‍ നിന്ന് അപമാനം ഏറ്റുവാങ്ങിയവരാണ് ഇന്ന് വീണ്ടും ബിജെപിയിലേക്ക് പോയവരെന്നായിരുന്നു എന്‍സിപി നേതാവ് അജിത് പവാറിന്റെ പരിഹാസം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നു....ബിജെപി കര്‍ഷകരെ വഞ്ചിച്ചത് 2 കാര്യങ്ങളില്‍!!അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഉയരുന്നു....ബിജെപി കര്‍ഷകരെ വഞ്ചിച്ചത് 2 കാര്യങ്ങളില്‍!!

English summary
modi is our leader whos is yours uddav thackeray jibe at opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X