'അബ് കി ബാർ ട്രംപ് സർക്കാർ' എന്ന് നാണമില്ലാതെ വിളിച്ചുപറഞ്ഞ പ്രധാനമന്ത്രിയാണ് മോഡി: കെകെ രാഗേഷ്
തിരുവനന്തപുരം: രണ്ടരമാസത്തോളം കൊടുംതണുപ്പിൽ, തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രം സമരം ചെയ്യേണ്ടിവന്ന കർഷകരുടെ സമരത്തിന് നേരെയാണ് പ്രധാനമന്ത്രി പരിഹസിക്കുന്നതെന്ന് ഇടത് എംപി കെകെ രാഗേഷ്. 'അബ് കി ബാർ ട്രംപ് സർക്കാർ' എന്ന് അമേരിക്കയിൽ ചെന്ന് നാണമില്ലാതെ വിളിച്ചുപറഞ്ഞ പ്രധാനമന്ത്രിയാണ് മോഡി. എന്നാലിന്ന് മോഡിയുടെ ജനാധിപത്യവിരുദ്ധത ലോകം വിളിച്ചുപറയുമ്പോൾ അവർക്കെതിരെ ലജ്ജയില്ലാതെ കേസെടുക്കുകയാണ് ഭരണകൂടമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. കെകെ രാഗേഷിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
രാജ്യത്ത് പുതിയ ഇനം സമരജീവികൾ ഇറങ്ങിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ കണ്ടെത്തൽ. എവിടെയെങ്കിലും സമരം ചെയ്യുന്നുണ്ടെങ്കിൽ അവർ ചാടിവീഴും. സമരമില്ലാതെ അവർക്ക് ജീവിക്കാനാവില്ല. രണ്ടരമാസത്തോളം കൊടുംതണുപ്പിൽ, തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രം സമരം ചെയ്യേണ്ടിവന്ന കർഷകരുടെ സമരത്തിന് നേരെയാണ് ഈ പരിഹാസം. കുറച്ചുകാലം പിറകോട്ട് സഞ്ചരിച്ചാൽ ഈ ഇനം സമരജീവികളെ കുറച്ചുകൂടുതൽ കാണാൻ കഴിയും.

തേഭാഗയിലു തെലങ്കാനയിലും പുന്നപ്രവയലാറിലും അനീതി കൊടികുത്തിവാണിരുന്ന ഇന്ത്യൻ ഗ്രാമങ്ങളിലൊക്കെ ഈ ജീവികളുടെ 'ശല്യ'മുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് മുൻപും അതിനുശേഷവും നട്ടെല്ലുയർത്തി മനുഷ്യനായി ജീവിക്കാനുള്ള അവകാശപ്പോരാട്ടങ്ങളിലും അവർ ആത്മാഹുതിചെയ്തു. അവരുടെ ജീവരക്തംകൊടുത്ത് ഉറപ്പിച്ച സിംഹാസനങ്ങളിലിരുന്ന് ഇന്ന് ജനതയെ അടിച്ചമർത്തുമ്പോൾ, അവരുടെ അവകാശപ്പോരാട്ടങ്ങളെ പുച്ഛിക്കുമ്പോൾ ഓർക്കുക, ഫാസിസ്റ്റുകൾ തേർവാഴ്ച തുടങ്ങിയിരിക്കുന്നു.
'അബ് കി ബാർ ട്രംപ് സർക്കാർ' എന്ന് അമേരിക്കയിൽ ചെന്ന് നാണമില്ലാതെ വിളിച്ചുപറഞ്ഞ പ്രധാനമന്ത്രിയാണ് മോഡി. എന്നാലിന്ന് മോഡിയുടെ ജനാധിപത്യവിരുദ്ധത ലോകം വിളിച്ചുപറയുമ്പോൾ അവർക്കെതിരെ ലജ്ജയില്ലാതെ കേസെടുക്കുകയാണ് ഭരണകൂടം. കർഷകസമരത്തെ പിന്തുണയ്ക്കാനുള്ള ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ടുൺബേയുടെ 'ടൂൾകിറ്റ്' ഭരണകൂടത്തിന്റെ ഭാഷയിൽ മതവികാരമിളക്കിവിടുന്നതാണ്! ജോർജ്ജ് ഫ്ളോയിഡിനെതിരെയുള്ള അതിക്രമത്തിന്റെ പേരിൽ അമേരിക്കൻപോലീസ് ലോകത്തിന് മുന്നിൽ മുട്ടുകുത്തിനിന്നിട്ടുണ്ട് പിന്നീട്.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
Recommended Video
സമരംചെയ്യുന്ന കർഷകരെ വേട്ടയാടിയും അവർക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചും അവരുടെ വഴികളിൽ കൂർത്ത ആണികളുറപ്പിച്ചും ശത്രുസൈന്യത്തെപ്പോലെ അവരെ നേരിടുന്ന ഭരണാധികാരികൾ ട്രംപിന്റെ പോലീസിന്റെ ജനാധിപത്യംപോലുമില്ലാത്ത നവനാസികൾ തന്നെ.
സമരങ്ങളാണ് ലോകത്തെ മാറ്റിമറിച്ചത്. സമരങ്ങളാണ് അടിമനുകം തകർത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അഭിമാനത്തിലേക്ക് നമ്മെ ഉയർത്തിയത്. സാമ്രാജ്യത്വത്തിന്റെ, കോർപ്പറേറ്റുകളുടെ ചെരിപ്പുനക്കികൾക്ക് അതിന്റെ വിലയറിയണമെന്നില്ല.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications