കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയും മോദിയും ഒപ്പത്തിനൊപ്പം

Google Oneindia Malayalam News

ചെന്നൈ: കാര്യം രണ്ടുപേരും പ്രധാന മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. വെവ്വേറെ മുന്നണികളുടെ നേതാക്കളുമാകാം. എന്നാലം ഗൂഗിള്‍ സെര്‍ച്ചിന്റെ കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ഒപ്പത്തിനൊപ്പമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ രണ്ടാമതാണ് പുരൈട്ചി തലൈവി ജയലളിത. ഒന്നാം സ്ഥാനം ആര്‍ക്കെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ, നരേന്ദ്ര മോദി തന്നെ. ഡിസംബര്‍ 14 മുതല്‍ മാര്‍ച്ച് 13 വരെയുള്ള മൂന്ന് മാസങ്ങളിലെ തിരച്ചില്‍ ഫലമാണിത്.

modi-jayalalitha

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതാണ് ഗൂഗിള്‍ സെര്‍ച്ചില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നേറ്റമുണ്ടാകാനുള്ള ഒരു പ്രധാന കാരണം. മൂന്നാം മുന്നണി രൂപീകരണം, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം തുടങ്ങിയ കാര്യങ്ങളാണ് സെര്‍ച്ചില്‍ ജയലളിതയെ ഹോട്ട് കീവേര്‍ഡാക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ സെര്‍ച്ചിലെ താരമാണ് നരേന്ദ്രമോദി.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി, ബീഹാറിലെ നിതീഷ് കുമാര്‍ എന്നിവരാണ് ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ആസ്സാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ആണ് സെര്‍ച്ച് പട്ടികയിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാവ്.

English summary
Narendra Modi and Jayalalithaa most searched Chief Minister on Google.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X