കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിജിയെ വിറപ്പിച്ച് ജിഗ്നേഷ് മെവാനി; മനുവിന്റെ പ്രതിമ തകർക്കാൻ പറയൂ...

  • By Desk
Google Oneindia Malayalam News

ദില്ലി: ത്രിപുര അക്രമത്തിനെതിരെ ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനി. ത്രിപുരയിലെ ജയത്തിന് പിന്നാലെ ബിജെപി രാജ്യത്താകമാനം അക്രമം നടത്തുകയാണ്. ഇതിനെതിരെ നാനാ തുറകളിൽ നിന്നും പ്രതിഷേധം കനക്കുന്നുണ്ട്. 25 വർഷത്തെ ഇടതുപക്ഷ ഭരണത്തിന് ശേഷമാണ് ബിജെപി ത്രിപുര പിടിച്ചടിക്കിയത്.

ജിഗ്നേഷ് മേവാനി കടുത്ത ഭാഷയിലുള്ള പ്രതികരമാണ് മോദിക്കും സംഘപരിവാരിനുമെതിരെ നടത്തിയത്. മിസ്റ്റര്‍ മോദി ജീ നിങ്ങളുടെ പ്രവര്‍ത്തകരോട് ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്കു പകരം മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ. ഒരു ദിവസം അവര്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലെ മനുവിന്റെ പ്രതിമ തകര്‍ത്തെറിയുമെന്നും ജിഗ്നേഷ് മെവാനി പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ന


കാലങ്ങളായി ചൂഷണം ചെയ്യപ്പെടുന്ന ദളിതർ അംബേദ്ക്കറുടെ പാരമ്പര്യത്തിൽ ഓർത്ത് അഭിനമാനം കൊള്ളുന്നവരാണെന്നും ജിഗ്നേഷ് മെവാനി തന്റെ ട്വീറ്റിൽ കുറിച്ചു. ഒരു ദിവസം അവര്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലെ മനുവിന്റെ പ്രതിമ തകര്‍ത്തെറിയുമെന്നും മോദിക്ക് മേവാനി ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

ലെനിന്റെ പ്രതിമ തകർത്തു

ലെനിന്റെ പ്രതിമ തകർത്തു

ത്രിപുരിലെ വിജയത്തിന് ശേഷം വൻ അക്രമമാണ് ബിജെപിയും സംഘപരിവാറും അഴിച്ചുവിടുന്നതെന്നാണ് ആരോപണം ഉയരുന്നത്. തൃപുരയിലെ ലെനിന്റെ രണ്ട് പ്രതിമകൾ സംഘപരിവാർ സംഘം തകർക്കുകയും ചെയ്തിരുന്നു.

പിന്തുണയുമായി ഗവർണർ

പിന്തുണയുമായി ഗവർണർ

ത്രിപുര തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ബെലോണിയയിലെ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയും രംഗത്ത് വന്നിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പരോക്ഷമായി പ്രതിമ തകർത്തതിനെ പിന്തുണയ്ക്കുകയായിരുന്നു ഗവർണർ.

രാജീവ് ഗാന്ധിയുടെ പ്രതിമ തകർത്തിരുന്നു

രാജീവ് ഗാന്ധിയുടെ പ്രതിമ തകർത്തിരുന്നു

2008ല്‍ ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ഉടന്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. 'ജനങ്ങള്‍ ലെനിന്‍ പ്രതിമ തകര്‍ക്കുകയാണ്; റഷ്യയിലല്ല, ത്രിപുരയില്‍' എന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ട്വീറ്റ് ചെയ്തിരുന്നു.

അംബേദ്ക്കറുടെ പ്രതിമയും തകർത്തു

ത്രിപുരയില്‍ ലെനിന്റെ പ്രതിമയും തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമയും തകര്‍ത്തതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി ആര്‍ അംബേദ്കറുടെ പ്രതിമയും ബിജെപി പ്രവർത്തകർ തകർത്തിരുന്നു. അംബേദ്കര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പോലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് ഒരു സംഘം പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്ന് പിന്നീട് പോലീസ് അറിയിച്ചു. പ്രതിമ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും അറിയിച്ചു.

പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..

ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തു!ബിജെപി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ തമിഴ്നാട്ടിൽ പെരിയാറിന്റെ പ്രതിമ തകർത്തു!

English summary
'Modi ji tell your boys to destroy the statue of manu' says Jignesh Mevani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X