'മോഡി കുര്‍ത്ത' കടല്‍ കടക്കുന്നു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇപ്പോള്‍ ഒരു മുഖ്യമന്ത്രി മാത്രമല്ല. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയാണ്. വികസനത്തിലെ മോഡി മാജിക് ക്ലിക് ആയതുപോലെ ഇപ്പോള്‍ മോഡി ഫാഷനും ക്ലിക് ആകുകയാണ്.
മോഡി സ്ഥിരമായി ഉപയോഗിക്കുന്ന കുര്‍ത്ത ഇപ്പോള്‍ ഒരു ഫാഷന്‍ തരംഗമത്രെ. മോഡി കുര്‍ത്ത എന്ന പേരിലാണ് ഇതിപ്പോള്‍ അറിയപ്പെടുന്നത്. അറിയപ്പെടുന്നു എന്ന് മാത്രമല്ല ഇത് അറിയപ്പെടുന്ന ഒരു രെജിസ്‌ട്രേര്‍ഡ് മോഡല്‍ കൂടിയാണ്.

യുകെയിലേയും അമേരിക്കയിലേയും കിഴക്കന്‍ ആഫ്രിക്കയിലേയും ഗുജറാത്തി സമൂഹമാണ് ഇപ്പോള്‍ മോഡി കുര്‍ത്തക്ക് ആവശ്യമുയര്‍ത്തുന്നത്. അതകൊണ്ട് തന്നെ ആവശ്യത്തിന് കുര്‍ത്തകള്‍ എത്തിച്ചു നല്‍കാനുള്ള തയായറെടുപ്പിലാണ് ട്രേഡ്മാര്‍ക്ക് ഉടമകള്‍.
ജേഡ് ബ്ലൂ എന്ന കമ്പനിയാണ് ബ്രാന്‍ഡിന്റെ ഉടമകള്‍. ബിപിന്‍ ചൗഹാനും സഹോദരന്‍ ജിതേന്ദ്രനും കൂടിയാണ് കമ്പനി നടത്തുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ ഇത്തരം കുര്‍ത്തകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പക്ഷേ ഇതുവരെ ഇങ്ങനെ ഒരു ലേബല്‍ ഉണ്ടായിരുന്നില്ല.
20 നിറങ്ങളില്‍ 12 സ്റ്റൈലുകളില്‍ ആണ് ഇപ്പോള്‍ ഇവര്‍ മോഡി കുര്‍ത്ത പുറത്തിറക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ മോഡി കുര്‍ത്തക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്.
ലിനണ്‍-പോളിസ്റ്റര്‍ , ലിനണ്‍-കോട്ടണ്‍ എന്നിങ്ങനെ രണ്ട് തരത്തിലാണ് കുര്‍ത്തയുടെ ഉത്പാദനം. നെഹ്‌റുവിന്റെ ജാക്കറ്റ് പോലെ ഇപ്പോള്‍ മോഡിയുടെ കുര്‍ത്തയും ഒരു തരംഗമാവുകയാണ്.












Click it and Unblock the Notifications