ഈദും മോദിയും തമ്മില്‍ എന്താ ബന്ധം?
കാണ്‍പൂര്‍: ഈദും മോദിയും തമ്മില്‍ എന്താ ബന്ധം? ബന്ധമുണ്ട് എന്താന്നല്ലേ ഉത്തരേന്ത്യയില്‍ ഈദിന് നരേന്ദ്ര മോദി ബ്രാന്‍ഡിന് പ്രിയമേറുന്നു. ഇത്തവണ ഈദ് വ്യാപാരത്തില്‍ 'മോദി കുര്‍ത്ത'യാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്.
പുതുവസ്ത്രങ്ങള്‍ വങ്ങാനെത്തുന്നവര്‍ കൂടുതലും ആവശ്യപ്പെടുന്നത് മോദി കുര്‍ത്തയാണ് വ്യാപാരികള്‍ പറയുന്നു.ജോര്‍ജെറ്റ് അല്ലെങ്കില്‍ കോട്ടണ്‍ തുണിയിലുളള കുര്‍ത്തകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്.

ലിനന്‍ അല്ലെങ്കില്‍ ഖദറുകൊണ്ടുളള കുര്‍ത്തകള്‍ക്കാണ് ഇത്തവണ ആവശ്യക്കാരേറെയും. കൈകൊണ്ടുളള എംബ്രോയിഡറിയാണ് മറ്റൊരു പ്രത്യേകത. മോദി ധരിക്കുന്ന തരത്തിലുളള അരക്കയ്യന്‍ കുര്‍ത്തകളാണ് എല്ലാവര്‍ക്കും പ്രിയം.
തുണിയുടെയും എംബ്രോയിഡറിയുടെയും പ്രത്യേകതയനുസരിച്ച് വില 300-2000 രൂപ വരെയാകും.മോദി തെരഞ്ഞെടുക്കുന്ന ലൈറ്റ് നിറങ്ങളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്












Click it and Unblock the Notifications