Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലുവും മോദിയും മാധ്യമ സൃഷ്ടികള്‍?

പട്‌ന: നരേന്ദ്ര മോദിയും ലാലു പ്രസാദ് യാദവും മാധ്യമങ്ങളുടെ പൊന്നോമനകളാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അനാവശ്യമായ വിവാദങ്ങളുണ്ടാക്കാന്‍ മിടുക്കരാണ് ഇരുവരും. മാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്ന് രണ്ടുപേര്‍ക്കും നല്ല പോലെ അറിയാം. റാലികളില്‍ പരമാവധി ആളുകളെ എത്തിച്ചും മാധ്യമശ്രദ്ധ നിലനിര്‍ത്തിയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കലാണ് ഇരുവരുടെയും ലക്ഷ്യം.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരവേയാണ് എതിര്‍ചേരിയിലെ പ്രധാന നേതാക്കളായ മോദിക്കും ലാലുവിനും എതിരെ നിതീഷ് കുമാര്‍ വിമര്‍ശനങ്ങളുമായി രംഗത്തുവരുന്നത്. മോദി വിഷയത്തില്‍ എന്‍ ഡി എയുമായി തെറ്റിയ നിതീഷ് കുമാറിന് ബദലായി ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ ജെ ഡിയും കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

nitish-kumar

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി നയിക്കുന്ന റാലികള്‍ക്ക് രാജ്യമെങ്ങും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ടി വി ചാനലുകളും ഈ റാലികള്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ജനതാ ദള്‍ നയിക്കുന്ന റാലികള്‍ക്ക് വേണ്ട മാധ്യമശ്രദ്ധ കിട്ടുന്നില്ല എന്നാണ് നിതീഷ് കുമാറിന്റെ പരാതി. പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പ്രതിനിധാനം ചെയ്യുന്നത് കൊണ്ടാണോ തങ്ങളെ അവഗണിക്കുന്നതെന്നും നിതീഷ് കുമാര്‍ ചോദിക്കുന്നു.

ജനതാദള്‍ യു മുസാഫിര്‍പൂരില്‍ സംഘടിപ്പിച്ച സങ്കല്‍പ റാലിക്ക് മാധ്യമശ്രദ്ധ കിട്ടാത്തതാണ് നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ആര്‍ ജെ ഡിയും ബി ജെ പിയും മാര്‍ച്ച് മാസത്തില്‍ മുസാഫിര്‍പൂരില്‍ റാലികള്‍ നടത്തുന്നുണ്ട്. മാര്‍ച്ച് മൂന്നിനാണ് ഇരുപാര്‍ട്ടികളും റാലികള്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+