Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി എന്തിന് ജയയുടെ കൂട്ട് തേടുന്നു

ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവും ആയ ജയലളിതയെ മോദ് എന്‍ഡിഎ മുന്നണിയിലേക്ക് ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മോദിയെ കാണാന്‍ ജയലളിത ദില്ലിയില്‍ എത്തുന്നതിന് മുമ്പാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ജയലളിതയുടെ പാര്‍ട്ടിയെ സര്‍ക്കാരിന്റെ ഭാഗമാക്കണം എന്നാണത്രെ മോദിയുടെ ആഗ്രഹം. ഇത് എങ്ങനെ സാധ്യമാക്കും എന്ന ആലോചനയിലാണ് മോദിയോട് അടുത്ത കേന്ദ്രങ്ങള്‍.

സര്‍ക്കാരില്‍ ചേരാന്‍ ജയലളിത എന്ത് ഡിമാന്റ് ആണ് മുന്നോട്ട് വക്കുക എന്നാണ് ബിജെപി നേതൃത്വം കാത്തിരിക്കുന്നത്. ജൂണ്‍ 3 നാണ് മോദി-ജയലളിത കൂടിക്കാഴ്ച നടക്കുന്നത്. മോദിയുമായി അടുത്ത സൗഹൃദ ബന്ധമാണ് ജയലളിതക്കുള്ളത്. അതുകൊണ്ട് തന്നെ ചര്‍ച്ചകളും വളരെ സൗഹാര്‍ദ്ദപരമായിരിക്കും എന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഒറ്റക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഉണ്ടായിട്ടും എന്തിനാണ് മോദി ജയലളിതയുടെ കൂട്ട് തേടുന്നത്

ഒരു തവണ ഭരിച്ചാല്‍ മതിയോ

ഒരു തവണ ഭരിച്ചാല്‍ മതിയോ

ഈ ഒരു അ‍ഞ്ച് വര്‍ഷം മാത്രം ഇന്ത്യ ഭരിച്ചാല്‍ മതി എന്നല്ല മോദിയുടെ കാഴ്ചപ്പാട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും വിജയം നേടണം. അതിനുള്ള കളമൊരുക്കല്‍ കൂടിയാണിത്.

തമിഴകം അമ്മക്ക് സ്വന്തം

തമിഴകം അമ്മക്ക് സ്വന്തം

ലോക്‌സഭ തിരഞ്ഞെപ്പില്‍ ജയലളിതയുടെ എഐഎഡിഎംകെ തമിഴ്‌നാട്ടില്‍ മാത്രം സ്വന്തമാക്കിയത് 37 സീറ്റുകളാണ്. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ആകെ നേടാനായത് 44 സീറ്റുകളും. ഇത്രയും വലിയ ഒരു കക്ഷിയെ കൂടെക്കൂട്ടിയാല്‍ അടുത്ത തിരഞ്ഞെടുപ്പിലും അതിന്‍റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

മികച്ച സൗഹൃദം

മികച്ച സൗഹൃദം

വിവാദങ്ങള്‍ കത്തിപ്പടരുന്പോഴും നരേന്ദ്ര മോദിയും ജയലളിതയും രണ്ട് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെന്ന നിലയില്‍ നല്ല ബന്ധമാണ് സൂക്ഷിച്ചിരുന്നത്. ജയലളിത മൂന്നാം മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും എന്ന ഘട്ടം വന്നപ്പോഴാണ് ആ സൗഹൃത്തിന് അല്‍പം ഉലച്ചില്‍ സംഭവിച്ചത്.

മത്സരം

മത്സരം

മോദിയുടെ ഗുജറാത്തിനേക്കാള്‍ മികച്ചതാണ് തന്‍റെ തമിഴ്നാട് എന്ന് വെല്ലുവിളിച്ച മുഖ്യമന്ത്രിയാണ് ജയലളിത. വികസന കാര്യത്തില്‍ തമിഴ്നാടിന്‍റെ പുരോഗതിയും സൂചിപ്പിക്കുന്നത് അത് തന്നെ. ഒരു മത്സരത്തിന് നില്‍ക്കുന്നതിനേക്കാള്‍ എതിരാളെ കൂടെ നിര്‍ത്തുന്നതാണ് യഥാര്‍ത്ഥ തന്ത്രം.

അടുത്ത തവണ തമിഴ്നാട്ടില്‍ താമര

അടുത്ത തവണ തമിഴ്നാട്ടില്‍ താമര

കേരളത്തിലെന്നതുപോലെ താമരക്ക് വിരിയാന്‍ ബുദ്ധിമുട്ടുള്ള മണ്ണാണ് തമിഴ്നാട്ടിലേത്. അടുത്ത തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ താമര വിരിയിക്കാന്‍ ജയലളിതയെ കൂടെക്കൂട്ടിയാല്‍ സാധിക്കുമെന്ന് മോദിക്കുറപ്പുണ്ട്.

രാജ്യസഭ

രാജ്യസഭ

ഏറ്റവും പ്രധാന പ്രശ്‌നമെന്താണെന്നോ... രാജ്യസഭയില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷമില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും ബില്ല് പാസാക്കി എടുക്കണമെങ്കില്‍ അതിന് മാത്രമുള്ള ഭൂരിപക്ഷം മോദിക്കില്ലെന്ന് ചുരുക്കം. ഈ പ്രശ്‌നം പരിഹരിക്കാന്‍ ജയാമ്മയുടെ സഹായം അത്യാവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+