മിസ്റ്റര്‍ ക്ലീന്‍ പരിക്കര്‍ മോദി മന്ത്രിസഭയിലേക്ക്?
ദില്ലി: ഐ ഐ ടി ബിരുദദാരി, ഗോവ മുഖ്യമന്ത്രി. ലളിത ജീവിതം, സംഘപരിവാരങ്ങളുടെ പതിവ് തര്‍ക്കങ്ങളോ അനാവശ്യ വിവാദങ്ങളോ ഇല്ലാത്ത മിസ്റ്റര്‍ ക്ലീന്‍ ഇമേജ്. ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരിക്കര്‍ എന്ന 58 കാരനെക്കുറിച്ചാണ് പറയുന്നത്. ബി ജെ പിയുടെ പുതിയ മുഖങ്ങളിലൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനുമായ പരിക്കര്‍ കേന്ദ്രത്തിലെ മോദി ടീമിലെത്തുന്നു എന്നാണ് ദില്ലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
അരുണ്‍ ജെയ്റ്റ്‌ലി കൈകാര്യം ചെയ്യുന്ന പ്രതിരോധ വകുപ്പായിരിക്കും കേന്ദ്രത്തില്‍ മനോഹര്‍ പരിക്കറിന് ലഭിക്കുക. തിങ്കളാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭ വികസനത്തിലാകും മോദി മന്ത്രിസഭയിലെത്തുക. ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പരിക്കര്‍ ഉടന്‍ രാജിവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ധനകാര്യത്തിന് പുറമേയാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

പരിക്കര്‍, ദ മാന്‍
ഇന്ന് രാജ്യത്തുള്ള മുഖ്യമന്ത്രിമാരില്‍ ശ്രദ്ധേയനാണ് ഐ ഐ ടി ബോംബെയിലെ ഗ്രാജ്വേറ്റായ മനോഹര്‍ പരിക്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണത്രെ പരിക്കര്‍ ദില്ലിയിലെത്തുന്നത്.

പ്രതിരോധം ശക്തമാകണം
കേന്ദ്ര മന്ത്രിസഭയിലെ നിര്‍ണായക വകുപ്പുകളില്‍ ഒന്നാണ് പ്രതിരോധം. യു പി എ സര്‍ക്കാരില്‍ പരിചയ സമ്പന്നനായ എ കെ ആന്റണിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്തത്. വാജ്‌പേയി മന്ത്രിസഭയിലാകട്ടെ ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു പ്രതിരോധ മന്ത്രി.

അരുണ്‍ ജെയ്റ്റിലിക്ക് ഇരട്ടിഭാരം
സാമ്പത്തികത്തിന് പുറമേ ധനകാര്യവും കൈകാര്യം ചെയ്യുന്ന അരുണ്‍ ജെയ്റ്റ്‌ലി തന്റെ വിഷമം നേരത്തെ പരസ്യമാക്കിയിരുന്നു. അടുത്ത പൊതുബജറ്റിനുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ട സമയമാണിത് എന്നതും ജെയ്റ്റിലിയില്‍ നിന്നും പ്രതിരോധം എടുത്തുമാറ്റാന്‍ കാരണമാണ്.

വിളിച്ചത് മോദി
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്താണത്രെ മോദി ഇക്കാര്യം ആദ്യമായി പരിക്കറോട് സൂചിപ്പിച്ചത്. എന്നാല്‍ ഗോവയില്‍ തുടരാനായിരുന്നു പരിക്കറുടെ താല്‍പര്യം എന്നും പറഞ്ഞുകേള്‍ക്കുന്നു.

ഉയരങ്ങളിലേക്ക്
ഗോവ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ദില്ലിയിലെത്തുന്ന പരിക്കര്‍ സുപ്രധാന വകുപ്പാണ് കൈകാര്യം ചെയ്യാന്‍ പോകുന്നത്. നേരത്തെ തന്നെ മറികടന്ന് പാര്‍ട്ടി പ്രസിഡണ്ടായ വെങ്കയ്യ നായിഡുവിനും നിതിന്‍ ഗഡ്കരിക്കും മുകളിലെത്തും ഇതോടെ പരിക്കര്‍

ഗോവ വഴി ദില്ലിയിലേക്ക്
മികച്ച മുഖ്യമന്ത്രി എന്ന പേരെടുത്ത ശേഷമാണ് യംഗ് ആന്‍ഡ് എനര്‍ജറ്റിക് മനോഹര്‍ പരിക്കര്‍ കേന്ദ്ര മന്ത്രിസഭയിലെത്തുന്നത്. അദ്ദേഹത്തിന്റെ കഴിവും പ്രതിഭയും പുറത്തെടുക്കാന്‍ പറ്റിയ വകുപ്പാണ് കിട്ടാന്‍ പോകുന്നതെന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications