കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെആസ്തി 2.51 കോടി, വിദ്യാഭ്യാസ യോഗ്യ ബിരുദാനന്തര ബിരുദം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ വിദ്യാഭ്യാസ യോഗ്യത ബിരുദാനന്തര ബിരുദം

വാരണാസിയില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 2.51 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് സ്വത്തുകളുടെ മൂല്യം 1.10 കോടി രൂപയാണ്.

modielection-1

മോദിയുടെ ജംഗമ സ്വത്തുക്കൾ 2014 ൽ നിന്ന് 2019 ലേക്ക് എത്തിയപ്പോൾ 114.15 ശതമാനമാണ് വർധിച്ചിരിക്കുന്നത്. 2014 ൽ 65.91 ലക്ഷം രൂപ മൂല്യമുള്ള ജംഗമസ്വത്താണ് മോദി പത്രികയില്‍ നല്‍കിയത്.

<strong>രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം,കുഞ്ഞാലിക്കുട്ടിക്ക് 2 ലക്ഷം:യുഡിഎഫ്</strong>രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷം,കുഞ്ഞാലിക്കുട്ടിക്ക് 2 ലക്ഷം:യുഡിഎഫ്

ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യതയായി നല്‍കിയിരിക്കുന്നത്.
1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദവും 1983 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നാണ് പത്രികയില്‍ പറയുന്നത്.

ഇത് രണ്ടാം വട്ടമാണ് പ്രധാനമന്ത്രി വാരണാസിയിൽ നിന്ന് മത്സരിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പിൽ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രധാനമന്ത്രി വാരണാസിയിൽ നിന്നും വിജയിച്ചത്. വാരണാസിക്കൊപ്പം വഡോദരയിലും മോദി മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ച പ്രധാനമന്ത്രി വാരണാസി നിലനിർത്തുകയായിരുന്നു. ഇക്കുറി വാരണാസിയിൽ നിന്നും മാത്രമാണ് പ്രധാനമന്ത്രി മത്സരിക്കുന്നത്.

English summary
Modi lists Rs 2.5 crore worth assets in election affidavit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X