കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി നിർമ്മിത ദുരന്തങ്ങളിൽ നട്ടം തിരിഞ്ഞ് ഇന്ത്യ'; പരാജയങ്ങൾ എണ്ണി പറഞ്ഞ് രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; കേന്ദ്രസർക്കാരിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞ് രാഹുൽ ഗാന്ധി. കൊവിഡ് പ്രതിസന്ധി നേരിടുന്നതിലെ സർക്കാർ വീഴ്ച ചൂണ്ടിക്കാട്ടി പലപ്പോഴായി രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ സാമ്പത്തിക രംഗത്തെ പ്രതിസന്ധി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സർക്കാരിനെതിരെ രാഹുൽ വിമർശനം ഉയർത്തുന്നത്.

മോദി നിർമിത ദുരന്തങ്ങളിലൂടെ ഇന്ത്യ നിയന്ത്രണംവിട്ട് ഓടുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. വിശദാംശങ്ങളിലേക്ക്

ഏറ്റവും വലിയ താഴ്ചയിൽ

ഏറ്റവും വലിയ താഴ്ചയിൽ

മൊത്തം ആഭ്യന്തര ഉൽപാദനം 23.9 ശതമാനമായി ചരിത്ര ഏറ്റവും വലിയ താഴ്ചയിലെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആദ്യ വിമർശനം. മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തുടർച്ചയാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം ഇന്ന് തർച്ച നേരിടുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ് കാലത്ത് സാമ്പത്തിക രംഗം ചുരുങ്ങുന്നുവെന്ന രാഹുൽ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.

സാമ്പത്തിക രംഗം

സാമ്പത്തിക രംഗം

സാമ്പത്തിക രംഗം കരകയറണമെങ്കിൽ പാവങ്ങൾക്ക് കൂടുതൽ പണം നൽകണമെന്നും വ്യവസായികൾക്ക് നികുതിയിളവ് നൽകപതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. സാമ്പത്തിക രംഗത്തെ പ്രതിസന്ധി സപ്റ്റംബർ വരെ നീണ്ട് നിൽക്കും എന്ന ആർബിഐയുടെ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

45 വർഷത്തിനിടെ ഏറ്റവും ഉയർന്ന തൊഴിൽ ഇല്ലായ്മ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയതെന്നായിരുന്നു രാഹുൽ ഉയർത്തിയ രണ്ടാമത്തെ വിമർശനം.പന്ത്രണ്ട് കോടി തൊഴിൽ നഷ്ടം ഉണ്ടായെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് രോഗം വ്യാപിച്ചു തുടങ്ങിയ കഴിഞ്ഞ നാല് മാസത്തിനിടെ രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടമായി എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായി എന്ന് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയായിരുന്നു രാഹുലിന്റെ വിമർശനം.

ജിഎസ്ടിക്കെതിരെ

ജിഎസ്ടിക്കെതിരെ

ചരക്കുസേവന നികുതി (ജി.എസ്.ടി) കുടിശിക സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്നില്ല.നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൌണ്‍ എന്നിവ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ത്തുവെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ് കേസുകളിലെ വർധനവിനെതിരേയും രാഹുൽ ആഞ്ഞടിച്ചു. ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

ഉയർന്ന് രോഗവ്യാപനം

ഉയർന്ന് രോഗവ്യാപനം

അടച്ചൂപൂട്ടലില്‍ നിന്ന് അൺലോക്ക് നാലാം ഘട്ടിത്തിലേക്ക് രാജ്യം കടക്കുമ്പോള്‍ രോഗവ്യാപനം അതിന്‍റെ ഏറ്റവും കൂടിയ ഉയർന്ന അവസ്ഥയിലാണ്. നിലവില്‍ പ്രതിദിന രോഗവ്യാപനത്തിനും മരണനിരക്കിലും ഇന്ത്യ ഒന്നാമതാണ്. രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 8 ലക്ഷം കടന്നിരിക്കുകയാണ്. ഇന്ന് രാജ്യത്ത് 78,350 പേര്‍ക്കാണ് കൊവിഡ് രോഗബാധയുണ്ടായത്.

ചൈനീസ് കടന്നുകയറ്റം

ചൈനീസ് കടന്നുകയറ്റം

ചൈനീസ് കടന്നുകയറ്റമായിരുന്നു രാഹുൽ ട്വീറ്റിൽ അവസാനം പ്രതിപാദിച്ചത്. അതിർത്തിയിൽ വിദേശ ശക്തികൾ കടന്ന് കയറുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഭീരുത്വമാണ് ഇന്ത്യൻ മണ്ണ് ചൈന കൈയ്യേറാൻ ഇടയാക്കിയതെന്ന് രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഭൂമിയിൽ ചൈന കടന്നു കയറിയെന്നും കേന്ദ്ര സർക്കാർ സത്യം മറച്ചുവെയ്ക്കുകയാണെന്നും ജുലൈ 27 ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

'ഒരു ലോക്കലിൽ നിന്ന് 400 കമന്റ്, കാപ്സ്യൂൾ രൂപത്തിൽ പാർട്ടി തരും';എംവി ജയരാജന്റെ ശബ്ദസന്ദേശം പുറത്ത്'ഒരു ലോക്കലിൽ നിന്ന് 400 കമന്റ്, കാപ്സ്യൂൾ രൂപത്തിൽ പാർട്ടി തരും';എംവി ജയരാജന്റെ ശബ്ദസന്ദേശം പുറത്ത്

റഷ്യയിലേയും ചൈനയിലേയും കൊവിഡ് വാക്സിന് നിരവധി പോരായ്മകൾ എന്ന് ശാസ്ത്രജ്ഞർ; കടുത്ത ആശങ്കറഷ്യയിലേയും ചൈനയിലേയും കൊവിഡ് വാക്സിന് നിരവധി പോരായ്മകൾ എന്ന് ശാസ്ത്രജ്ഞർ; കടുത്ത ആശങ്ക

ഇന്ത്യ-ചൈന സംഘർഷം; ചുഷുൽ പ്രദേശത്ത് സൈനികർ മുഖാമുഖമെത്തി.. തിങ്കളാഴ്ച അതിർത്തിയിൽ നടന്നത്ഇന്ത്യ-ചൈന സംഘർഷം; ചുഷുൽ പ്രദേശത്ത് സൈനികർ മുഖാമുഖമെത്തി.. തിങ്കളാഴ്ച അതിർത്തിയിൽ നടന്നത്

English summary
modi made disasters; Rahul gandhi against narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X