കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലും ഝാര്‍ഖണ്ഡിലും 'മോദിവിജയം': അമിത് ഷാ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഝാര്‍ഖണ്ഡിലും ജമ്മു കശ്മീരിലും ബിജെപി നേടിയ വിജത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. മോദി തരംഗമാണ് രണ്ടിടത്തും കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദിയുടെ വികസന നയങ്ങളെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണ് ഝാര്‍ഖണ്ഡിലേയും കശ്മീരിലേയും തിരഞ്ഞെടുപ്പ് വിജയങ്ങള്‍. വിജയങ്ങള്‍ക്ക് ജനങ്ങളോടാണ് നന്ദിയെന്നും അമിത് ഷാ പറഞ്ഞു.

Amit Shah

കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന സ്വപ്‌നത്തിലേക്ക് കൂടുതല്‍ അടുത്തു വരികയാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കശ്മീരില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി അത്ര പരുങ്ങലിലല്ല എന്നതാണ് സത്യം.

മോദി തരംഗമാണ് ഇരു തിരഞ്ഞെടുപ്പ് ഫലങ്ങളിലും കണ്ടതെന്ന് അമിത് ഷാ പറയുന്നുണ്ടെങ്കിലും അത്തരമൊരു തരംഗം ഇത്തവണ പ്രകടമായിട്ടില്ലെന്നാണ് വിലയിരുത്തല്‍.

കശ്മീരില്‍ മിഷന്‍ 44 പ്ലസ് എന്ന കാമ്പയിന്‍ ആയിരുന്നു നരേന്ദ്ര മോദി മുന്നോട്ട് വച്ചത്. ഇതിനായി മോദിയുടെ നേതൃത്വത്തില്‍ ജമ്മു കശ്മീരില്‍ വലിയ പ്രചാരണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്നാല്‍ പിഡിപിക്ക് തൊട്ടുതാഴെ രണ്ടാം സ്ഥാനത്തെത്താനെ ബിജെപിക്ക് കഴിഞ്ഞുള്ളൂ.

എന്നാല്‍ 11 സീറ്റില്‍ നിന്ന് 25 സീറ്റുകളിലേക്കെത്താന്‍ ബിജെപിക്ക് കഴിഞ്ഞു എന്നത് വലിയ നേട്ടം തന്നെയാണ്. സമാനമായ മുന്നേറ്റം തന്നെയാണ് പിഡിപി കശ്മീരില്‍ ഉണ്ടാക്കിയത്. ഇതുവഴി അവര്‍ സംസ്ഥാനത്തെ വലിയ ഒറ്റക്കക്ഷിയായി വളരുകയും ചെയ്തു.

English summary
Modi magic worked in Jharkhand, BJP a relevant party in J&K: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X