കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന മന്ത്രിക്ക് ഇങ്ങനെയുമുണ്ടോ അബദ്ധം സംഭവിക്കാന്‍: ഇന്ത്യ നാണം കെട്ടു, ഇത് വേണ്ടായിരുന്നു...

  • By Siniya
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാന മന്ത്രി മോദിക്ക് ഈയിടെയായി സംഭവിക്കുന്ന അബദ്ധത്തെകുറിച്ച് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യാറുണ്ട്. എല്ലാ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത് പ്രാധാന്യത്തോടെ ആഘോഷിക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും അബദ്ധം സംഭവിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിക്കൊണ്ടിരിക്കുകയാണ്.

എന്താണ് അബദ്ധം എന്നല്ലേ, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന തരത്തില്‍ ഏറെ താല്‍പര്യമുള്ള വ്യക്തിയാണ് മോദി. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ മോദി അയച്ച ആശംസയാണ് ഇപ്പോല്‍ തലവേദന ഉണ്ടാക്കിയത്.

 സമൂഹ മാധ്യമത്തിന്റെ ആഘോഷം

സമൂഹ മാധ്യമത്തിന്റെ ആഘോഷം

മോദിക്ക് സംഭവിക്കുന്ന തെറ്റുകളെ എടുത്തു കാണിച്ച് സമൂഹ മാധ്യങ്ങള്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ഈയിടെയായിട്ട് സംഭവിച്ച എല്ലാ അബദ്ധങ്ങളും ദേശീയ മാധ്യങ്ങളൊക്കെ എടുത്തു കാണിച്ചിട്ടുമുണ്ട്.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ പ്രിയന്‍

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ പ്രിയന്‍

ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഏറെ താല്‍പര്യമാണ് മോദിക്കുള്ളത്. ഇതിലൂടെ അഭിപ്രായങ്ങള്‍ പറയാനും ആശംസ അറിയിക്കാനും മോദി മറക്കാറുമില്ല.

അബദ്ധം ഇങ്ങനെ

അബദ്ധം ഇങ്ങനെ

അഫ്ഗാന്‍ പ്രസിഡണ്ട് അഷറഫ് ഘാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോദി ചെയ്ത ട്വീറ്റും ഘാനി നല്‍കിയ മറുപടിയുമാണ് പുതിയ വാർത്തയ്ക്ക് കാരണം.

ആശംസ അയച്ചത്

ആശംസ അയച്ചത്

അഫ്ഗാന്‍ പ്രസിഡണ്ട് അഷറഫ് ഘാനിയുടെ പിറന്നാളാണെന്ന് കരുതി അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ഇതിന് മറുപടിയായി പിറന്നാള്‍ മെയ് 19 നാണെന്ന് പ്രസിഡണ്ട് മറുപടിയായി നല്‍കിയതോടെ പ്രധാനമന്ത്രി ആകെ നാണം കെട്ടു.

ആശംസകള്‍ സ്വീകരിച്ചു

ആശംസകള്‍ സ്വീകരിച്ചു

രണ്ടുമാസം മുന്‍പേ പിറന്നാള്‍ ആശംസകള്‍ അറിയിച്ചത് സ്വീകരിച്ചതായി പ്രസിഡണ്ട് മോദിയെ അറിയിച്ചു. എന്നാല്‍ മോദിക്കു സംഭവിച്ച അബദ്ധത്തെ സോഷ്യല്‍ മീഡിയ വെറുതെ വിട്ടതുമില്ല.

വിശദീകരണം ഇങ്ങനെ

വിശദീകരണം ഇങ്ങനെ

ഫെബ്രുവരി 12 നാണ് എന്നാണ് ഗൂഗിള്‍ സെര്‍ച്ച് കാണിച്ചതെന്നാണ് മോദിയെ പ്രതിരോധിക്കുന്നവര്‍ നല്‍കുന്ന വിശദീകരണം. ഇതിനാലാവാം മോദി ആശംസ അറിയിച്ചതെന്നും ഇവര്‍ പറയുന്നു.

ആശംസ ഇങ്ങനെ

മോദി ട്വിറ്ററില്ർ കുറിച്ച ആശംസ ഇങ്ങനെയാണ്

English summary
Modi makes a faux pas, sends birthday wishes to Ashraf Ghani on a wrong date
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X