കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയ്ക്ക് വേണ്ടി മോദി പ്രോട്ടോക്കോള്‍ തെറ്റിക്കുമോ?

Google Oneindia Malayalam News

ദില്ലി: റിപ്ലബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഞായറാഴ്ച ഇന്ത്യയിലെത്തും. മൂന്ന് ദിവസമാണ് ഒബാമ ഇന്ത്യയിലുണ്ടാകുക. നാളെ രാവിലെ 10 മണിയോടെ പ്രത്യേകം സജ്ജമാക്കിയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ഒബാമ ദില്ലിയിലെത്തുക. ഒബാമയ്ക്ക് വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രോട്ടോക്കോള്‍ തെറ്റിക്കുമോ എന്നാണ് ആളുകള്‍ ഉറ്റുനോക്കുന്നത്.

Read Also: ഒബാമയ്ക്കുള്ള ക്ഷണം; മോദി എറിഞ്ഞ ഗൂഗ്ലി?

വൈദ്യുത മന്ത്രി പീയുഷ് ഗോയലാകും വിമാനത്താവളത്തില്‍ ഒബാമയെ സ്വീകരിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിനിധി എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. മിനിസ്റ്റര്‍ ഇന്‍ വെയിറ്റിംഗ് ആയ പീയൂഷ് ഗോയല്‍ ഒബാമയെ ഇന്ത്യന്‍ സന്ദര്‍ശനത്തിലെ പരിപാടികളില്‍ അനുഗമിക്കും. എന്നാല്‍ പീയൂഷ് ഗോയല്‍ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒബാമയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പാങിന്റെ സന്ദര്‍ശനവേളയിലും മോദി പ്രോട്ടോക്കോള്‍ തെറ്റിച്ചിരുന്നു.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

വിമാനത്താവളത്തില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്കാണ് ഒബാമ പോകുക. രാഷ്ട്രപതി ഭവനില്‍ ഗാര്‍ഡ് ഓഫ് ഓണര്‍.

രാജ്ഘട്ടിലുമെത്തും

രാജ്ഘട്ടിലുമെത്തും

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലാണ് ഒബാമ പിന്നീട് സന്ദര്‍ശനം നടത്തുക

ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ച

ഹൈദരാബാദ് ഹൗസില്‍ ചര്‍ച്ച

ഞായറാഴ്ച തന്നെ മോദിയും ഒബാമയും ഹൈദരാബാദ് ഹൗസില്‍ വെച്ച് നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം

ജനുവരി 26 ന് രാജ്പഥില്‍ റിപ്പബ്ലിക് പരേഡിന് സാക്ഷിയാകും. 45000 സുരക്ഷാ ഭടന്മാര്‍, സി സി ടി വി ക്യാമറകള്‍ എന്നിങ്ങനെ പോകുന്നു സുരക്ഷാ ക്രമീകരണങ്ങള്‍

റേഡിയോയില്‍

റേഡിയോയില്‍

27ന് മാന്‍ കി ബാത് റേഡിയോ പ്രോഗ്രാമില്‍ മോദിയും ഒബാമയും ഒരുമിച്ചെത്തും

താജ്മഹല്‍ കാണാന്‍ വരുമോ

താജ്മഹല്‍ കാണാന്‍ വരുമോ

27 ന് ഭാര്യ മിഷേല്‍ ഒബാമയ്‌ക്കൊപ്പം ഒബാമ താജ്മഹല്‍ സന്ദര്‍ശിക്കും. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇത് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

English summary
Prime Minister Narendra Modi may break protocol to receive President Obama.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X