കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഇന്‍ഡോറില്‍ മത്സരിക്കുമോ? വാരണാസി സുരക്ഷിത മണ്ഡലമല്ല, പ്രിയങ്ക ഭീഷണിയാവും!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിക്ക് പുറമേ മറ്റൊരു മണ്ഡലത്തിലും കൂടി മത്സരിക്കുമെന്ന് സൂചന. പ്രധാനമായും പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഇതാണ് ബിജെപിയെ മാറ്റിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ വോട്ടിംഗ് നില കുറയുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് മണ്ഡലം മാറുന്ന കാര്യം പാര്‍ട്ടി ചിന്തിക്കുന്നത്.

വാരണാസിയില്‍ കണക്കുകളും സംസ്ഥാനത്തെ കടുത്ത ഭരണവിരുദ്ധ വികാരവും മോദിക്കെതിരാണ്. ബിജെപിയുടെ സര്‍വ സന്നാഹങ്ങള്‍ ഉപയോഗിച്ചാലും ബിജെപിയുടെ ഭൂരിപക്ഷം വളരെ ചെറുതാവും. ഇത് പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് തിളക്കം കുറഞ്ഞ വിജയമായിരിക്കും സമ്മാനിക്കുക. അതേസമയം രണ്ടാമത്തെ മണ്ഡലം ബിജെപി എളുപ്പത്തില്‍ വിജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലമായിരിക്കും.

പ്രിയങ്ക മത്സരിക്കുമോ?

പ്രിയങ്ക മത്സരിക്കുമോ?

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കുന്ന കാര്യം സസ്‌പെന്‍സിലാണ്. രാഹുല്‍ ഗാന്ധിയും ഇതേ നിലപാടാണ് എടുത്തത്. സംസ്ഥാന ഘടകത്തിന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രിയങ്ക വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ മോദി ഏപ്രില്‍ അവസാനം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കുകയാണ്. അതിന് രണ്ട് ദിവസം മുമ്പ് പ്രഖ്യാപനം ഉണ്ടാവുകയെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ നീക്കം ഇങ്ങനെ

കോണ്‍ഗ്രസിന്റെ നീക്കം ഇങ്ങനെ

വാരണാസിയില്‍ പ്രിയങ്ക മത്സരിച്ചാല്‍ പോരാട്ടം കടുപ്പമാകും. അതോടെ മോദിക്ക് മണ്ഡലത്തില്‍ കേന്ദ്രീകരിക്കേണ്ടി വരും. ഇതാണ് കോണ്‍ഗ്രസിന്റെ നീക്കം. മോദി മറ്റ് സ്ഥലങ്ങളില്‍ പ്രചാരണം നടത്തുന്നത് പരമാവധി കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. ഇതോടെയാണ് ബിജെപി രണ്ട് സീറ്റില്‍ മോദിക്ക് മത്സരിക്കാനുള്ള സാധ്യത തേടുന്നത്. ഏപ്രില്‍ 29നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. അതിന് മുമ്പ് ഇക്കാര്യം വ്യക്തമാകും.

മോദി ഇന്‍ഡോറിലേക്ക്

മോദി ഇന്‍ഡോറിലേക്ക്

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ബിജെപിക്ക് ഏറ്റവും വേരോട്ടമുള്ള മണ്ഡലമാണ്. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ മണ്ഡലമാണിത്. ഇവിടെ മോദിയെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. മോദിയുമായി അമിത് ഷാ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇത് സുരക്ഷിത മണ്ഡലമായിട്ടാണ് കരുതുന്നത്. മധ്യപ്രദേശ് ബിജെപി ഇവിടെ വിവിഐപിയാണ് മത്സരിക്കുന്നതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇത് മോദി തന്നെയാണെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്.

കണക്കുകള്‍ കോണ്‍ഗ്രസിനൊപ്പം

കണക്കുകള്‍ കോണ്‍ഗ്രസിനൊപ്പം

വാരണാസിയില്‍ പ്രിയങ്ക കടുത്ത എതിരാളിയാണെന്ന് പറയാന്‍ നിരവധി കാരണമുണ്ട്. 2014ലെ മോദി തരംഗത്തില്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന അരവിന്ദ് കെജ്രിവാള്‍ ഇവിടെ രണ്ട് ലക്ഷം വോട്ടുകള്‍ മോദിക്കെതിരെ നേടിയിരുന്നു. അപ്പോള്‍ രാഷ്ട്രീയത്തില്‍ വലിയ പ്രതിച്ഛായയുള്ള പ്രിയങ്കയ്ക്ക് ജയസാധ്യതയുണ്ട്. മോദിക്ക് തുല്യമായിട്ടുള്ള എതിരാളിയായിട്ടാണ് പ്രിയങ്കയെ വാരണാസിയിലെ വോട്ടര്‍മാരും വിലയിരുത്തുന്നത്. അത് ബിജെപി ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്.

പിന്തുണ ശക്തം

പിന്തുണ ശക്തം

സിപിഎം, ഇവിടെ നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ ഇവരുടെ പിന്തുണയും സിപിഎമ്മിന്റെ പിന്തുണയും അവര്‍ക്ക് ലഭിക്കും. അതേസമയം ആര്‍എസ്എസ് ബിജെപിയുടെ വിജയം ഉറപ്പിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മോശം റിപ്പോര്‍ട്ടുകളാണ് പാര്‍ട്ടിയെ കുറിച്ച് ലഭിക്കുന്നത്. കര്‍ഷകരില്‍ നിന്ന് ബിജെപി സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി റോഡ് പ്രൊജക്ട്് ഉണ്ടാക്കാന്‍ നോക്കിയതാണ് മോദിയെ പ്രതിരോധത്തിലാക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ നിയമം സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാണ് വാദം.

മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍

വാരണാസിയില്‍ മുസ്ലീം വോട്ടുകള്‍ വലിയൊരു ശതമാനമുണ്ട്. ഇത് പ്രിയങ്കയ്‌ക്കൊപ്പം പോകുമെന്നാണ് വിലയിരുത്തല്‍. മൂന്ന് ലക്ഷം മൂസ്ലീം വോട്ടുകളാണ് ഇവിടെ ഉള്ളത്. 1.5 ലക്ഷം യാദവ വോട്ടുകളുമുണ്ട്. ഇത് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകും. പക്ഷേ പ്രിയങ്കയാണ് മത്സരിക്കുന്നതെങ്കില്‍ അത് കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. 80000 ദളിത് വോട്ടുകളും, 2.5 ലക്ഷം ബ്രാഹ്മിണ്‍ വോട്ടുകളും 1.5 ഭൂമിഹാര്‍ വോട്ടുകളും ഉണ്ട്. ഇതില്‍ ഭൂമിഹാര്‍, ബ്രാഹ്മിണ്‍ വോട്ടുകള്‍ പ്രിയങ്ക ഭിന്നിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രിയങ്ക ഉന്നയിക്കുന്നത്.....

പ്രിയങ്ക ഉന്നയിക്കുന്നത്.....

പ്രിയങ്ക സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് മണ്ഡലത്തില്‍ ഉന്നയിക്കുന്നത്. മോദി മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളൈ ഓവര്‍ തകര്‍ന്ന് 15 പേര്‍ മരിച്ചത് വാരണാസിയില്‍ വന്‍ വിവാദത്തില്‍ നില്‍ക്കുകയാണ്. തെരുവ് വിളക്ക് പദ്ധതികള്‍ പലതും ഗുജറാത്തിലെ കരാറുകാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള പലര്‍ക്കും ബിജെപി തൊഴില്‍ നിഷേധിച്ചിരിക്കുകയാണ.് ഇതെല്ലാം പ്രിയങ്ക ഉന്നയിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാം കോണ്‍ഗ്രസിന് അനുകൂല ഘടകമാണ്. മോദി അടിയൊഴുക്കുകള്‍ ശ്രദ്ധിക്കുന്നത് കൊണ്ടാണ് മണ്ഡലം മാറാന്‍ തീരുമാനിച്ചിരിക്കുന്നത്.

വാരണാസി ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

രാഹുല്‍ തരംഗത്തിനായി കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍..... 226 സീറ്റുകള്‍ നേടാനുള്ള നീക്കം ഇങ്ങനെരാഹുല്‍ തരംഗത്തിനായി കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍..... 226 സീറ്റുകള്‍ നേടാനുള്ള നീക്കം ഇങ്ങനെ

English summary
modi may contest from indore priyanka threat in varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X