മോദി തന്നെ കൊല്ലാനും മടിക്കില്ലെന്ന് കെജ്രിവാള്‍ !!! വീഡിയോ കാണൂ..
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത ആരോപണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. മോദി തന്നെ കൊലപ്പെടുത്താനും മടിക്കില്ലെന്നാണ് കെജ്രിവാള്‍ തുറന്നടിച്ചത്. മോദിയ്ക്ക് സമനില നശിച്ചിരിക്കുകയാണെന്നും തന്നെയും ആം ആദ്മി പാര്‍ട്ടിയെയും ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.
തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഒന്‍പതു മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കെജ്രിവാള്‍ മോദിക്കെതിരെ ആരോപണവുമായെത്തിയത്. വീഡിയോയില്‍ ഹിന്ദിയിലാണ് കെജ്രിവാള്‍ സംസാരിക്കുന്നത്. എഎപി എംഎല്‍എ മാരെ മോദി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
Read more: സിറിയയില്‍ ചാവേറാക്രമണം; 44 പേര്‍ മരിച്ചു

ദില്ലി സര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു. കെജ്രിവാള്‍ പറഞ്ഞു. ജയിലില്‍ പോകുക എന്നത് ചെറിയ കാര്യമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ജയില്‍വാസത്തിനു തയ്യാറായിക്കൊള്ളാനും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. പ്രവര്‍ത്തകര്‍ ഒരുമിച്ചു നില്‍ക്കണ്ട സമയമാണിതെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ട് എഎപി എല്‍എല്‍എമാരെ വ്യത്യസ്ത കേസുകളില്‍ അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിനുളളില്‍ 11 എ എ പി എംഎല്‍എമാരാണ് വിവിധ കേസുകളിലായി അറസ്റ്റിലാവുന്നത്. ബിജെപി പ്രസിഡന്റ് അമിത്ഷായും മോദിയും ചേര്‍ന്ന് എഎപി അംഗങ്ങളെ രാഷ്ട്രീയമായി തേജോവധം ചെയ്യുകയാണെന്ന് കെജ്രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു












Click it and Unblock the Notifications