കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മാജിക്ക് അവസാനിക്കില്ല... 2019ലും തുടരാന്‍ 4 കാരണങ്ങള്‍, യുവാക്കള്‍ മുതല്‍ മോദി ഭക്തര്‍ വരെ

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഇക്കാര്യത്തില്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. പക്ഷേ കാര്യങ്ങള്‍ പ്രതിപക്ഷ വിചാരിക്കുന്നത് പോലെ എളുപ്പമല്ല. മോദിയെന്ന ഫാക്ടര്‍ ഇത്തവണയും കൃത്യമായി വോട്ടുബാങ്കില്‍ പതിയാനുള്ള എല്ലാ കാരണങ്ങളും നിലനില്‍ക്കുന്നുണ്ട്.

2014ല്‍ സംഭവിച്ചത് പോലുള്ള കുതിപ്പല്ല, മറിച്ച് മോദി സ്വന്തമായി ഉണ്ടാക്കിയെടുത്ത വോട്ടുബാങ്ക് അദ്ദേഹത്തെ താങ്ങിനിര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്. അതിനുള്ള ഘടകങ്ങള്‍ എല്ലാ മോദിയില്‍ ഉണ്ട്. അതേസമയം പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യമോ മറ്റ് പോരായ്മകളോ അല്ല ഇതിന് കാരണം. മോദിയെന്ന ഫാക്ടര്‍ മുമ്പ് ഇന്ദിരാ ഗാന്ധി ഉണ്ടാക്കിയത് പോലുള്ള ശക്തമായ വിജയഫോര്‍മുലയായി മാറി കഴിഞ്ഞിരിക്കുകയാണ്.

ഭരണവിരുദ്ധ വികാരത്തെ മറികടക്കും

ഭരണവിരുദ്ധ വികാരത്തെ മറികടക്കും

രാജ്യത്ത് തൊഴിലില്ലായ്മയും കര്‍ഷക രോഷവും ഏറ്റവും ശക്തമായ സാഹചര്യത്തിലാണ് ഉള്ളത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ മോദി ഫാക്ടറിന് സാധിക്കും. അതിന് പുറമേ രണ്ടാം യുപിഎ സര്‍ക്കാരിനെതിരെയുള്ളതിനേക്കാള്‍ കുറഞ്ഞ ഭരണവിരുദ്ധ വികാരമാണ് മോദി സര്‍ക്കാരിനെതിരെയുള്ളത്. ദേശീയ തലത്തില്‍ സമുദായ അടിസ്ഥാനത്തില്‍ രൂപപ്പെട്ട വോട്ടുബാങ്ക് ശക്തമായി ബിജെപിയിലേക്ക് ഒഴുകുന്നുണ്ട്. ഇത്തരം വോട്ടുബാങ്ക് ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിക്കും ഇല്ല.

മുന്നോക്ക വോട്ടുകള്‍

മുന്നോക്ക വോട്ടുകള്‍

ബിജെപിക്ക് മുന്നോക്ക വോട്ടുബാങ്കില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഇത് മോദി വന്ന 2014ന് ശേഷം മൂന്ന് മടങ്ങായിട്ടാണ് വര്‍ധിച്ചത്. 2019ലും അവര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് വോട്ടര്‍മാര്‍ തന്നെ സൂചിപ്പിക്കുന്നത്. താക്കൂര്‍ വിഭാഗത്തിന്റെ വോട്ടും ബിജെപിക്ക് ലഭിക്കും. ഒബിസി വോട്ടുകളില്‍ ഇതുവരെയില്ലാത്ത സ്വാധീനം മോദിക്കുണ്ട്. മറ്റൊരു വിഭാഗം ബനിയകളാണ്. ഇവര്‍ ബിജെപിയെ ഇതുവരെ കൈവിട്ടിട്ടില്ല. ഹിന്ദി ഹൃദയഭൂമിയിലും ഗുജറാത്തിലും ഇവര്‍ ശക്തമാണ്.

ഹിന്ദുവോട്ടര്‍മാര്‍ മോദിക്കൊപ്പം

ഹിന്ദുവോട്ടര്‍മാര്‍ മോദിക്കൊപ്പം

ഹിന്ദുവോട്ടര്‍മാരില്‍ മുന്നോക്ക വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി മോദിയെ നേതാവായി കാണുന്നുണ്ട്. ഹിന്ദുത്വയുടെ നേതാവായിട്ടല്ല, മുന്നോക്ക വിഭാഗത്തിന് അനുകൂലമായ സാഹചര്യം മോദി ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. നേരത്തെയുള്ള ഭരണങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും വേണ്ടിയുള്ളതാണെന്നും, ഇത് വോട്ടുബാങ്ക് രാഷ്ട്രീയമായിരുന്നുവെന്നും വോട്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. രാജ്യത്ത് 22 മുതല്‍ 25 ശതമാനം വരെ മുന്നോക്ക വിഭാഗങ്ങളുണ്ട്. ഈ വോട്ടുബാങ്ക് മാത്രം മതി മോദിയെ വിജയിപ്പിക്കാന്‍.

മുസ്ലീം വോട്ടുബാങ്ക് വേണ്ട

മുസ്ലീം വോട്ടുബാങ്ക് വേണ്ട

മുസ്ലീം വോട്ടുബാങ്ക് വേണ്ടെന്ന രീതിയിലുള്ള ബിജെപിയുടെയും മോദിയുടെയും പ്രചാരണങ്ങളും ശക്തമായി പ്രതിഫലിക്കുന്നുണ്ട്. മോദിക്കെതിരായി വോട്ടു ചെയ്യുന്നവരില്‍ യാദവരും മുസ്ലീങ്ങളും മാത്രമാണ് ഉള്ളത്. മുസ്ലീം വോട്ടുബാങ്കിനേക്കാള്‍ കൂടുതലാണ് മുന്നോക്ക വോട്ടുബാങ്ക്. അതേസമയം ശൗചാലയങ്ങള്‍, എല്‍പിജി കണക്ഷന്‍, ഭവന പദ്ധതികള്‍, ഗ്രാമീണ വൈദ്യുതീകരണം എന്നിവ വന്‍ സ്വാധീനം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഇത് വോട്ടര്‍മാരില്‍ എത്തിയത് നിര്‍ണായകമാകും.

പ്രതിപക്ഷത്തിന് തളര്‍ച്ച

പ്രതിപക്ഷത്തിന് തളര്‍ച്ച

മോദിയുടെ വ്യക്തിപ്രഭാവത്തെ പൊളിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കാത്തതാണ് പ്രധാന പോരായ്മ. കുറച്ചെങ്കിലും അതിന് സാധിച്ചത് രാഹുല്‍ ഗാന്ധിക്കാണ്. കോണ്‍ഗ്രസിനുള്ള പ്രധാന പ്രശ്‌നം മോദി സര്‍ക്കാരിന്റെ കാലത്ത് വാഗ്ദാനങ്ങല്‍ വളരെ വേഗത്തില്‍ ജനങ്ങളില്‍ എത്തിയെന്നതാണ്. അതേസമയം വലിയ പ്രശ്‌നങ്ങള്‍ ഈ പദ്ധതികളിലുണ്ട്. എന്നാല്‍ ഇത് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി പോലും നല്‍കാതെ വീടുകളില്‍ എത്തിയത് മോദി കാരണമാണെന്ന വിശ്വാസമാണ് വോട്ടര്‍മാര്‍ക്കുള്ളത്. 4.81 കോടി പേര്‍ക്ക് മുദ്രാ ലോണ്‍ വഴി വായ്പ ലഭിച്ച് കഴിഞ്ഞു.

യുപിഎയുടെ വീഴ്ച്ച

യുപിഎയുടെ വീഴ്ച്ച

യുപിഎയുടെ കാലത്ത് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കിയാണ് ബിജെപി നഗരവോട്ടര്‍മാരെ മുഴുവന്‍ ആകര്‍ഷിച്ചത്. രാജ്യത്തെ സുപ്രധാന റോഡുകളെ മുഴുവന്‍ ബന്ധിപ്പിക്കാന്‍ സാധിച്ചത് മോദിയുടെ നേട്ടമാണ്. മുംബൈയിലെ പല അടിസ്ഥാന സൗകര്യ പദ്ധതികള്‍ പലതും കോണ്‍ഗ്രസ് നടപ്പാക്കിയതായിരുന്നു. എന്നാല്‍ ഇത് പാതിവഴിയില്‍ മുടങ്ങിപ്പോയത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വീഴ്ച്ചയാണ്. ഇത് ബിജെപിയാണ് ഏറ്റെടുത്ത് നടത്തിയത്. ബിജെപി അഞ്ച് വര്‍ഷം കൊണ്ട് വോട്ടുബാങ്ക് വര്‍ധിപ്പിച്ചത് യുപിഎയുടെ വീഴ്ച്ചയില്‍ നിന്നാണ്.

മോദി ഭക്തര്‍

മോദി ഭക്തര്‍

മോദി ഭക്തര്‍ എന്ന കാറ്റഗറിയില്‍ പുതിയൊരു വോട്ടുബാങ്ക് തന്നെ ഉണ്ടായിട്ടുണ്ട്. മുമ്പ് ഇന്ദിരാ ഗാന്ധിയുടെ കാലത്തുണ്ടായിരുന്ന വിഭാഗമാണ് ഇത്. പ്രധാനമായും 18 മുതല്‍ 22 വയസ്സ് വരെയുള്ള യുവാക്കളാണ് ഇവര്‍. മോദിയെ അന്ധമായി ആരാധിക്കുന്ന വോട്ടുബാങ്ക് 2 കോടിയോളം വരും. ഇവര്‍ പുതിയ വോട്ടര്‍മാരുമാണ്. അതേസമയം ഇവര്‍ വിവിധ സമുദായങ്ങള്‍ക്കും അപ്പുറത്തുള്ള വോട്ടുബാങ്കാണ്. പ്രധാനമായും കുടുംബാധിപത്യം തകരണമെന്ന വാദമാണ് ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഈ കാരണമാണ് മോദിയുടെ ഏറ്റവും ശക്തനായ നേതാവായി നിലനിര്‍ത്തുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 200 സീറ്റില്‍ ഒതുങ്ങും, 6 സംസ്ഥാനങ്ങള്‍ കൈവിടും, കോണ്‍ഗ്രസ് തിരിച്ചുവരവ് ഈ സംസ്ഥാനങ്ങളില്‍ബിജെപി 200 സീറ്റില്‍ ഒതുങ്ങും, 6 സംസ്ഥാനങ്ങള്‍ കൈവിടും, കോണ്‍ഗ്രസ് തിരിച്ചുവരവ് ഈ സംസ്ഥാനങ്ങളില്‍

English summary
modi may gets second term 4 reason help him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X