കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഡിഎ മന്ത്രിസഭ; ജെയ്റ്റ്ലിയുമായി മോദിയുടെ കൂടിക്കാഴ്ച, തീരുമാനം പുനഃപരിശോധിക്കാൻ അഭ്യർത്ഥന!!

Google Oneindia Malayalam News

ദില്ലി: അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വസതിയിലെത്തി. തന്നെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെ‌ട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടക്കുന്നത്. ജെയ്റ്റ്ലിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.

<strong>വിറച്ച് മമത, തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചോർച്ച, ഇന്ന് ഒരു എംഎൽഎയും 3 നേതാക്കളും ബിജെപിയിൽ!</strong>വിറച്ച് മമത, തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചോർച്ച, ഇന്ന് ഒരു എംഎൽഎയും 3 നേതാക്കളും ബിജെപിയിൽ!

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്ലി കത്തിൽ സൂചിപ്പിച്ചിരുന്നത്. ചികില്‍സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് തനിക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കരുതെന്ന് ജെയ്റ്റ്‌ലി ആവശ്യപ്പെടുന്നത്. കഴിഞ്ഞ 18 മാസമായി അസുഖ ബാധിതനാണ്. കേദാര്‍നാഥിലേക്ക് താങ്കള്‍ പുറപ്പെടും മുമ്പ് ഇക്കാര്യം ഞാന്‍ അറിയിച്ചിരുന്നു. പുതിയ സര്‍ക്കാരില്‍ തന്നെ ഭാഗമാക്കരുതെന്നാണ് അന്ന് ആവശ്യപ്പെട്ടത് എന്നും ജെയ്റ്റ്‌ലി കത്തില്‍ മോദിയെ ഓര്‍മിപ്പിക്കുന്നു.

Narendra Modi and Arun Jaitley

ആനാരോഗ്യം കാരണം ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ബിജെപി നേതൃത്വം തള്ളുകയായിരുന്നു. 66 കാരനായ ജെയ്റ്റ്ലി വെള്ളിയാഴ്ച നടന്ന കേന്ദ്ര കാബിനറ്റ് യോഗത്തിലും പങ്കെടുത്തിരുന്നില്ല. 303 സീറ്റ് നേടി വിജയിച്ച ബിജെപിയുടെ വിജയഹ്ലാദ പരിപാടിയിലും ജെയ്റ്റ്ലിയെ കണ്ടിരുന്നില്ല.

കുറച്ച് ദിവസങ്ങളായി പൊതു പരിപാടികളിലെല്ലാം അദ്ദേഹം ഒഴിവാക്കുകയായിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗവും അദ്ദേഹം തന്റെ വസതിയിലായിരുന്നു വിളിച്ചു ചേർത്തത്. വകുപ്പില്ലാ മന്ത്രിയായി തുരണമെന്നാണ് മോദിയുടെ ആവശ്യം. ജയ്റ്റ്ലിയെ ഈയാഴ്ച ആദ്യം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു.

വിദഗ്ധ ചികിൽസയ്ക്കായി യുഎസിലേക്കോ ബ്രിട്ടനിലേക്കോ ഉടൻ പോകാനാണ് ഡോക്ടർമാരുടെ ഉപദേശം. കഴിഞ്ഞ വർഷം മേയിൽ വൃക്ക ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. പിന്നീട് ജനുവരിയിൽ യുഎസിൽ ടിഷ്യു കാൻസർ ചികിത്സയ്ക്കായി പോകുകയായിരുന്നു.

English summary
Modi meet Arun Jaitley to reconsider Decision on not to be part of cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X