Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സംസാരിച്ചു, ഔദ്യോഗിക കൂടിക്കാഴ്ചയില്ല, സൗഹൃദം പങ്കുവെക്കൽ!

ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ രാജ്യങ്ങളുടെ ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സൗഹൃദം പങ്കുവച്ചു. മോദി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നട‌ത്തില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രുനേതാക്കളും തമ്മില്‍ തീര്‍ത്തും സാധാരണമായ സൗഹൃദം പങ്കുവയ്ക്കല്‍ മാത്രമാണ് നടന്നത്.

ഉച്ചകോടിക്കിടെ രാഷ്ട്രത്തലവന്‍മാര്‍ ഒത്തുചേരുന്ന ലോ‍ഞ്ചില്‍ വച്ചാണ് ഇരുരാഷ്ട്രത്തലവന്‍മാരും തമ്മില്‍ അല്‍പനേരം സംസാരിച്ചത് എന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ട യാതൊരു ഔദ്യോഗിക വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Modi and Imran Khan

ഫെബ്രുവരിയിലുണ്ടായ പുല്‍വാമ ഭീകരാക്രമണത്തിനും തിരിച്ചടിയായി ഇന്ത്യ നടത്തിയ മിന്നാലക്രമണത്തിനും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം മോശമായ നിലയിലാണ്. കിര്‍ഗിസ്ഥാനിലേക്കുള്ള യാത്രയ്ക്കായി പാകിസ്ഥാന്‍റെ വ്യോമപാത ഒഴിവാക്കിയുമായിരുന്നു മോദി സഞ്ചരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇമ്രാന്‍ഖാന്‍ അനുമോദിച്ചതായി ഇരുനേതാക്കളുടേയും കണ്ടുമുട്ടല്‍ സ്ഥിരീകരിച്ചു കൊണ്ട് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+