ടീം ഇന്ത്യ എന്ന പുതിയ ആശയവുമായി എല്ലാവരും സഹകരിക്കണമെന്ന് മോദി
ദില്ലി: ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കുന്നതിലൂടെ പുതിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കമ്മിഷന് പകരമായി കൊണ്ടുവരുന്ന പുതിയ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്ക് വഹിക്കാനാവുമെന്ന് മോദി പറഞ്ഞു. ആസൂത്രണ കമ്മീഷനെ അഴിച്ചു പണിയേണ്ടത് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ആണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മോദി വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ വികസിക്കാതെ രാജ്യം വികസിക്കില്ലെന്നും മോദി പറഞ്ഞു. ടീം ഇന്ത്യ എന്ന പുതിയ പദ്ധതിയുമായി എല്ലാവരും സഹകരിക്കണം. സംസ്ഥാനങ്ങള്‍ക്ക് ഈ പുതിയ സംവിധാനത്തിലൂടെ നല്ലതു മാത്രമേ ഉണ്ടാകുകയുള്ളൂ. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ആവശ്യങ്ങളും മറ്റും അവതരിപ്പിക്കാനുള്ള നല്ലൊരു വേദി ആവശ്യമാണ്.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും സംവിധാനങ്ങളുണ്ടാവണം എന്നും മോദി പറഞ്ഞു. അതേസമയം, ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവര്‍ത്തന രീതി മാറ്റുന്നതിനോട് അനുകൂലിക്കുമെന്നും ആസൂത്രണ കമ്മീഷനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും പറഞ്ഞു കൊണ്ട് മുഖ്യമന്ത്രി രംഗത്തു വന്നു.
ആസൂത്രണ കമ്മീഷന് ബദലുണ്ടാകണം എന്നത് പണ്ടു മുതലുള്ള ആവശ്യമാണെന്ന് മോദി പറഞ്ഞു. സംസ്ഥാനങ്ങളുടെ വികസനത്തിന് പ്രാധാന്യം നല്‍കാതെ മുന്നോട്ടു പോകാനാകില്ലെന്ന ഉറച്ച നിലാപാടാണ് മോദി വ്യക്തമാക്കിയത്.












Click it and Unblock the Notifications