Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ തോല്‍പിച്ച ആരാധകന്‍.. കാണൂ ബല്‍വന്ത് കുമാവത്തിനെ...

ജയ്പൂര്‍: നരേന്ദ്ര മോദിക്ക് ആരാധകര്‍ ഒരുപാടുണ്ട്. എന്ന് പറഞ്ഞാല്‍ പോര, രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാഷ്ട്രീയ നേതാവായിരിക്കും നരേന്ദ്ര മോദി. മോദി പ്രധാനമന്ത്രിയായിക്കാണാന്‍ ആഗ്രഹിച്ചവര്‍ക്ക് കയ്യും കണക്കും ഉണ്ടാകില്ല. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് രാജസ്ഥാന്‍ സ്വദേശിയായ ബല്‍വന്ത് കുമാവത്.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി കാണുന്നത് വരെ താന്‍ ചെരിപ്പ് ധരിക്കില്ല എന്നായിരുന്നു കുമാവത്തിന്റെ പ്രതിജ്ഞ. മോദി പ്രധാനമന്ത്രിയായാല്‍ മാത്രം പോര, താന്‍ അദ്ദേഹത്തെ നേരിട്ട് കാണുകയും വേണം എന്നൊരു ഡിമാന്‍ഡും കുമാവത്തിന് ഉണ്ടായിരുന്നു. എന്തായാലും കുമാവത്ത് നഗ്നപാദനായി നടന്നതിന് ഫലമുണ്ടായി, മോദി പ്രധാനമന്ത്രിയാകുകയും ചെയ്തു നരേന്ദ്ര മോദിയെ നേരിട്ട് കാണുകയും ചെയ്തു.

modii

വെള്ളിയാഴ്ച ജയ്പൂരില്‍ വെച്ച് നടന്ന ഒരു ചടങ്ങിലാണ് കുമാവത്ത് മോദിയെ നേരിട്ട് കണ്ടത്. മോദിയെ കണ്ടതോടെ ഇയാള്‍ ചെരിപ്പ് ധരിക്കാനും തുടങ്ങി. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ ചെരിപ്പുകള്‍ ഉപേക്ഷിച്ചത്. രാജസ്ഥാനിലെ ബൈല്‍വാര ജില്ല സ്വദേശിയാണ് കുമാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ കാര്യങ്ങള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

കുമാവത്തിന്റെ ആഗ്രഹം സാധിച്ചുകൊടുത്ത ശേഷം, ഇത്തരം പ്രതിജ്ഞകള്‍ പോസിറ്റീവായ കാര്യങ്ങള്‍ക്ക് വേണ്ടി കൈക്കോള്ളാന്‍ മോദി അദ്ദേഹത്തെ ഉപദേശിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുന്ന പ്രതിജ്ഞകള്‍ ഒഴിവാക്കാനും മോദി കുമാവത്തിനോട് പറഞ്ഞു. ഇന്ത്യ - പസഫിക് ഐലന്‍ഡ്‌സ് കോര്‍പറേഷന്‍ ഫോറത്തിന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്യാനാണ് മോദി രാജസ്ഥാനില്‍ എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+