ഓടക്കുഴൽ ഊതുന്ന കൃഷ്ണനെ മാത്രമല്ല, സുദർശനചക്രമേന്തിയ കൃഷ്ണനേയും ആരാധിക്കുന്നവർ; വ്യക്തമാക്കി മോദി
ലഡാക്ക്: ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കാന്‍ തന്നെയാണ് നരേന്ദ്ര മോദി ലഡാക്ക് സന്ദര്‍ശിച്ചത് എന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്നു. ലഡാക്കിലെ അതിര്‍ത്തി പോസ്റ്റ് ആയ നിമുവില്‍ സൈനികരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഇതിന് തെളിവ്.
ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണനെ മാത്രമല്ല സുദര്‍ശന ചക്രമേന്തിയ ശ്രീകൃഷ്ണനേയും ആരാധിക്കുന്നവരാണ് നാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശാന്തിയും സമാധാനവും മാത്രമല്ല നമ്മുടെ വഴി എന്ന് തന്നെയാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഈ സ്ഥലത്തേക്കാള്‍ ഉയരത്തില്‍
പതിനൊന്നായിരം അടി ഉയരത്തിലാണ് നിമു അതിര്‍ത്തി പോസ്റ്റ്. അവിടെ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേന, വ്യോമസേന, ഐടിബിപി സൈനികരെ അഭിസംബോധന ചെയ്തത്. നിങ്ങള്‍ ജോലി ചെയ്യുന്ന ഈ സ്ഥലത്തേക്കാള്‍ ഉയരെയാണ് നിങ്ങളുടെ ധൈര്യം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സൈന്യത്തിലാണ് വിശ്വാസം
രാജ്യം മുഴുവന്‍ സൈന്യത്തില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. ധീരരായ ജവാന്‍മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്. സ്വയം പര്യാപ്തത നേടുന്നതിനുള്ള രാജ്യത്തിന്റെ പരിശ്രമത്തിന് സൈന്യം ഉത്തമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ വീരമൃത്യവരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദാരാഞ്ജലിയും അര്‍പിച്ചു.
Recommended Video

ദുര്‍ബലര്‍ക്ക് കഴിയില്ല
ഗല്‍വാന്‍ മേഖലയില്‍ ചൈനയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ വാക്കുകള്‍. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ലെന്നും അതിന് ധൈര്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തിന്റെ ധീരത
സൈന്യത്തിന്റെ ധീരത എന്തെന്ന് രാജ്യത്തിന്റെ ശത്രുക്കള്‍ കണ്ടുകഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ധീരതയും ത്യാഗവും ആണ് സമാധാനത്തിന് വേണ്ടുന്ന കാര്യങ്ങള്‍. യുദ്ധമായാലും സമാധാനം ആയാലും നമ്മുടെ സൈനികരുടെ പ്രകടനം എങ്ങനെയെന്ന് ലോകം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

പ്രചോദനപരമായ കാഴ്ച
വിപുലീകരണവാദികള്‍ ഇല്ലാതായി തീര്‍ന്നതിന് ചരിത്രമാണ് തെളിവ് എന്നും മോദി പറഞ്ഞു. ചൈനയ്ക്കുള്ള ഏറ്റവും വലിയ സന്ദേശം ഈ വാക്കുകള്‍ തന്നെ ആയിരുന്നു. തന്റെ മുന്നിലിരിക്കുന്ന വനിതാ സൈനികരെ താന്‍ കാണുന്നു എന്നും അതിര്‍ത്തിയിലെ ഈ യുദ്ധമേഖലയില്‍ ഈ കാഴ്ച ഏറെ പ്രചോദിപ്പിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications