പ്രധാനമന്ത്രിയെ കാണാൻ പാർലമെൻറിൽ ''വിശിഷ്ടാതിഥി'' എത്തി; ആള് ചില്ലറക്കാരനല്ല...
ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പാർലമെന്റിലെത്തിയ അതിഥിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ കൈകളിലായിരുന്നു ഈ കുഞ്ഞ് അതിഥി ഇരുന്നത്. പക്ഷെ ആളുടെ ശ്രദ്ധ മുഴുവൻ മേശപ്പുറത്ത് ഇരിക്കുന്ന മിഠായിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് തന്നെ കാണാനെത്തിയ വിശിഷ്ഠാതിഥിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കുഞ്ഞതിഥി മോദിയുടെ മടിയിൽ ഇരിക്കുന്നതും പ്രധാനമന്ത്രി കുഞ്ഞിനെ കളിപ്പിക്കുന്നതുമായ രണ്ട് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഈ കുഞ്ഞ് ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരവും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ബിജെപി എംപി സത്യനാരായൺ ജാതിയയുടെ പേരക്കുട്ടിയായിരുന്നു ഇത്. എന്നെ കാണാൻ ഒരു വിശിഷ്ടാതിഥി ഇന്ന് പാർലമെന്റിലെത്തി എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഞൊടിയിടയിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. നിമിഷങ്ങൾക്കകം ലൈക്കുകളും കമന്റുകളും വാരിക്കുട്ടി. പ്രധാനമന്ത്രിയുടെ കുഞ്ഞതിഥി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഇപ്പോൾ.
The child that Prime Minister Modi is seen playing with in his Instagram post is the grandson of BJP MP Satyanarayan Jatiya. pic.twitter.com/quWBPsQR7f
— ANI (@ANI) July 23, 2019












Click it and Unblock the Notifications