കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി പ്രതിപക്ഷത്തേക്ക്; മോദി സര്‍ക്കാരില്‍ ഞെട്ടല്‍, തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസും ലാലുവും

Google Oneindia Malayalam News

പട്‌ന/ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഓരോ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് പ്രവര്‍ത്തകരെ സജ്ജമാക്കുകയാണ്. കോണ്‍ഗ്രസ് ആകട്ടെ സാധ്യമായ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ചര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്തു. ഹിന്ദി ബെല്‍റ്റിലെ ഓരോ പാര്‍ട്ടികളും പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് പ്രമുഖര്‍ ബിജെപിയിലെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ, സംഭവിക്കുന്നത് മറിച്ചാണ്. പ്രമുഖര്‍ എന്‍ഡിഎക്കാണ് നഷ്ടമാകുന്നത്. ഒരു പ്രമുഖ കേന്ദ്രമന്ത്രി പ്രതിപക്ഷത്തോടൊപ്പം ചേരുമെന്നാണ് ഒടുവിലെ വാര്‍ത്തകള്‍. വിവരങ്ങള്‍ ഇങ്ങനെ....

 പ്രമുഖരെ തേടി ബിജെപി

പ്രമുഖരെ തേടി ബിജെപി

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അമിത് ഷാ രാജ്യത്തെ പ്രധാനികളെ നേരിട്ട് കണ്ടിരുന്നു. പ്രമുഖരുടെ പട്ടികയുണ്ടാക്കി അതില്‍ 50 പേരെയാണ് അമിത് ഷാ നേരിട്ട് കണ്ടത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരില്‍ പലരെയും തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കേരളവും ഒഡീഷയും

കേരളവും ഒഡീഷയും

മറ്റു പാര്‍ട്ടിയില്‍പ്പെട്ട ജനസ്വാധീനമുള്ള നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് നാല് കോണ്‍ഗ്രസ് നേതാക്കള്‍ ഈ പട്ടികയിലുണ്ടെന്നും വിവരമുണ്ടായിരുന്നു. കേരളത്തിലും ഒഡീഷയിലുമുള്ള മറ്റു പാര്‍ട്ടി നേതാക്കള്‍ ഉടന്‍ ബിജെപിയിലെത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്.

 മുന്‍ എംപി ബിജെപി വിട്ടു

മുന്‍ എംപി ബിജെപി വിട്ടു

മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ ചന്ദന്‍ മിത്ര കഴിഞ്ഞദിവസം ബിജെയില്‍ നിന്ന് രാജിവച്ചു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. എല്‍കെ അദ്വാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു ചന്ദന്‍ മിത്ര. ഇദ്ദേഹം കഴിഞ്ഞദിവസം കൊല്‍ക്കത്തിയില്‍ മമതയ്‌ക്കൊപ്പം വേദി പങ്കിടുകയും ചെയ്തു.

കേന്ദ്രമന്ത്രിയും പ്രതിപക്ഷത്തേക്ക്

കേന്ദ്രമന്ത്രിയും പ്രതിപക്ഷത്തേക്ക്

ഇപ്പോള്‍ വരുന്നത് മറ്റൊരു വാര്‍ത്തയാണ്. നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയായ പ്രമുഖ നേതാവ് പ്രതിപക്ഷത്തേക്ക് ചുവടുമാറുമത്രെ. ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ബിഹാറിലെ ഉപേന്ദ്ര കുശ്വാഹയാണ് പ്രതിപക്ഷത്തെ വിശാലമുന്നണിക്കൊപ്പം ചേരുന്നത്. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണ് ഇക്കാര്യം പരസ്യമാക്കിയത്.

 രാഷ്ട്രീയ ലോക് സമത പാര്‍ട്ടി

രാഷ്ട്രീയ ലോക് സമത പാര്‍ട്ടി

രാഷ്ട്രീയ ലോക് സമത പാര്‍ട്ടിയുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ. ഇദ്ദേഹം കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തില്‍ ഉടന്‍ ചേരുമെന്നാണ് വിവരം. പ്രാഥമിക ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. അടുത്തിടെ പ്രഖ്യാപനമുണ്ടാകുമെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

 രഹസ്യനീക്കങ്ങള്‍

രഹസ്യനീക്കങ്ങള്‍

നരേന്ദ്ര മോദി സര്‍ക്കാരില്‍ മാനവവിഭവ ശേഷി സഹമന്ത്രിയാണ് കുശ്വാഹ. ആര്‍ജെഡി നേതാവ് തേജസ്വി യാദവും കോണ്‍ഗ്രസ് നേതാക്കളുമാണ് ഇദ്ദേഹത്തെ ചാടിക്കാന്‍ ശ്രമിക്കുന്നത്. തേജസ്വിയുമായി കുഷ്വാഹ ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ ഇരുവരും ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടില്ല.

വിശാല സഖ്യത്തിലെ പ്രതിസന്ധി

വിശാല സഖ്യത്തിലെ പ്രതിസന്ധി

അതേമസയം, വിശാല സഖ്യം ബിഹാറില്‍ നേരിടുന്ന പ്രതിസന്ധി മറ്റൊന്നാണ്. ആകെയുള്ള 40 സീറ്റ് എങ്ങനെ വിഭജിക്കുമെന്നതാണ് പ്രശ്‌നം. കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതുവരെ ബിജെപി-ജെഡിയു സഖ്യത്തിലാണ് സീറ്റ് വിഭജന ചര്‍ച്ച വിവാദമായിരുന്നത്.

വിശാല സഖ്യത്തിലുള്ളവര്‍

വിശാല സഖ്യത്തിലുള്ളവര്‍

വിശാല സഖ്യത്തില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും പുറമെ എന്‍സിപി, ഇടതുപാര്‍ട്ടികള്‍, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എപി, കുശ്വാഹയുടെ പാര്‍ട്ടി, ശരത് യാദവിന്റെ കക്ഷി തുടങ്ങിയവരെല്ലാമുണ്ട്. ആകെയുള്ളത് 40 ലോക്‌സഭാ സീറ്റും. കോണ്‍ഗ്രസിന് പത്ത് സീറ്റ് ലഭിക്കുമെന്നാണ് ഇപ്പോഴുള്ള വിവരം.

കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ്

കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന് 10 സീറ്റ്, എച്ച്എഎം, കുശ്വാഹയുടെ പാര്‍ട്ടി എന്നിവര്‍ക്ക് നാല് വീതം സീറ്റ്, എന്‍സിപിക്കും ഇടതുപാര്‍ട്ടിക്കും ഓരോ സീറ്റ്, ജെഡിയു വിട്ട ശരത് യാദവിന്റെ കക്ഷിക്ക് ഒരു സീറ്റ് എന്നിവ കിട്ടുമെന്നാണ് ഇതുവരെയുള്ള ധാരണ. തുടര്‍ ചര്‍ച്ച നടക്കുകയാണ്. എന്നാല്‍ കൂടുതല്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

കോണ്‍ഗ്രസ് ആവശ്യത്തിന്റെ കാരണം

കോണ്‍ഗ്രസ് ആവശ്യത്തിന്റെ കാരണം

ബിഹാറില്‍ തങ്ങളുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ ഫലം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വാദം. ഈ സാഹചര്യത്തില്‍ പഴയ പോലെ സീറ്റ് ലഭിച്ചാല്‍ പോരെന്നും കൂടുതല്‍ സീറ്റ് വേണമെന്നും കോണ്‍ഗ്രസ് പറയുന്നു.

തേജസ്വിക്ക് കീഴില്‍ ശക്തിപ്പെട്ടു

തേജസ്വിക്ക് കീഴില്‍ ശക്തിപ്പെട്ടു

2014ല്‍ കോണ്‍ഗ്രസ് 12 സീറ്റിലാണ് മല്‍സരിച്ചത്. ഇത്തവണ കൂടുതല്‍ കിട്ടണം. കാരണം കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ബിഹാറില്‍ നിര്‍ണായക ശക്തിയാണ് ലാലുവിന്റെ ആര്‍ജെഡി. ലാലുവിന്റെ മകന്‍ തേജസ്വിക്ക് കീഴില്‍ ആര്‍ജെഡി കൂടുതല്‍ ശക്തിപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

ദേശീയ നേതാക്കള്‍ ഇടപെടുന്നു

ദേശീയ നേതാക്കള്‍ ഇടപെടുന്നു

2014ല്‍ ആര്‍ജെഡി 27 സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇത്തവണ കൂടുതല്‍ കക്ഷികള്‍ വിശാല സഖ്യത്തിലുള്ളതിനാല്‍ പഴയപോലെ സീറ്റ് ലഭിക്കാനിടയില്ല. മുന്‍മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ പാര്‍ട്ടി അഞ്ച് സീറ്റ് ചോദിച്ചിട്ടുണ്ട്. ഇതോടെ വിശാല സഖ്യത്തിന് സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം.

സൗദിയില്‍ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍; കാരണം കേട്ട് പോലീസ് അന്തംവിട്ടു!!സൗദിയില്‍ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍; കാരണം കേട്ട് പോലീസ് അന്തംവിട്ടു!!

English summary
Lok Sabha election: Rashtriya Lok Samata Party (RLSP) of Union minister Upendra Kushwaha would be part of the Opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X