കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും സത്യപ്രതിജ്ഞ തെറ്റിച്ചോ? ലാലു പ്രസാദ് പറയുന്നതിങ്ങനെ

  • By Sruthi K M
Google Oneindia Malayalam News

പട്‌ന: മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യവെ ലാലുപ്രസാദ് യാദവിന്റെ മൂത്ത പുത്രന്‍ തേജ് പ്രതാപ് യാദവിന് നാവുപിഴ വന്നത് വാര്‍ത്തയായിരുന്നു. ഒരുതവണ തെറ്റിച്ചപ്പോള്‍ വീണ്ടും വ്യക്തമായി പറയണമെന്ന് സത്യവാചകം ചൊല്ലികൊടുത്ത ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടെങ്കിലും തേജ് പ്രതാപ് യാദവ് വീണ്ടും തെറ്റിക്കുകയാണുണ്ടായത്. ഇതിനെ പരിഹസിച്ചു കൊണ്ടും വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മൂന്നാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി, വിശാല സര്‍ക്കാര്‍ അധികാരമേറ്റുമൂന്നാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി, വിശാല സര്‍ക്കാര്‍ അധികാരമേറ്റു

എന്നാല്‍, അതിനെതിരെ ലാലു പ്രസാദ് യാദവ് പ്രതികരിച്ചതിങ്ങനെയാണ്. തന്റെ മകന്‍ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയും തെറ്റായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തതെന്നാണ് ലാലു പറഞ്ഞത്. മകന്റെ തെറ്റ് ന്യായീകരിച്ചാണ് ലാലു രംഗത്തെത്തിയത്. പ്രധാനമന്ത്രി പോലും തെറ്റായിട്ടാണ് സത്യവാചകം ചൊല്ലിയത്, പിന്നെയാണോ തന്റെ മകന്‍ എന്നു പറഞ്ഞാണ് ലാലു എത്തിയത്.

lalu-prasad-yadav

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും തെറ്റിയിരുന്നു. മോദി സത്യപ്രതിജ്ഞയില്‍ 'ആകാഷുന്‍' എന്നതിനുപകരം 'ആകാഷന്‍' എന്നാണ് പറഞ്ഞതെന്ന് മോദി ആരോപിക്കുന്നു. ഇങ്ങനെയൊരു വാക്കിന് ഒരര്‍ത്ഥവുമില്ലെന്നാണ് ലാലു പറയുന്നത്.

അതുകൊണ്ടുതന്നെ മോദി ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും കാത്തു സൂക്ഷിക്കാമെന്ന് മോദി സത്യപ്രതിജ്ഞാ വേളയില്‍ പറഞ്ഞിട്ടില്ലെന്നും ലാലു പറയുന്നു.

English summary
Two days after Bihar governor asked his son to repeat the oath for mispronouncing 'apekshit' (required) as 'upekshit' (neglected), RJD chief Lalu Prasad said Prime Minister Narendra Modi too had made a similar gaffe during his swearing-in on May 26, 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X