മോദി മന്‍മോഹനെ കളിയാക്കി... ഇപ്പോള്‍ രാജ്യമാകെ മോദിയെ കളിയാക്കുന്നുവെന്ന് രാഹുല്‍!!
Recommended Video
ദില്ലി: നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പരിഹസിച്ചിരുന്നയാളാണ് മോദി. എന്നാല്‍ ഇന്ന് രാജ്യം മുഴുവന്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ്. മോദി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. മന്‍മോഹനെ കുറ്റംപറഞ്ഞ മോദി സ്വന്തം കുറ്റങ്ങള്‍ എന്താണെന്ന് മനസ്സിലാക്കിയില്ലെന്നും, ഇതുകാരണം രാജ്യം അദ്ദേഹത്തെ പരിഹസിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നത് അദ്ദേഹം മാത്രമാണ് രാജ്യത്തെ ഭരിക്കാന്‍ സാധിക്കുന്ന ഏക നേതാവെന്നാണ്. എന്നാല്‍ രാജ്യത്തെ ജനങ്ങളാണ് ആരാണ് രാജ്യം ഭരിക്കേണ്ടതെന്നും, മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും തീരുമാനിക്കേണ്ടത്. അതേസമയം മതപരമായ കാര്യങ്ങളില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് രാഹുല്‍ പറഞ്ഞു. നേരത്തെ പ്രിയങ്ക ഗാന്ധിയും മോദിയെ വിമര്‍ശിച്ചിരുന്നു. ശിരോമണി അകാലിദളുമായി ചേര്‍ന്ന് ബിജെപി മതവികാരം വ്രണപ്പെടുത്തിയെന്ന് പ്രിയങ്ക ആരോപിക്കുന്നു. റാഫേല്‍ വിഷയത്തില്‍ മോദിയെ ചര്‍ച്ചയ്ക്ക് രാഹുല്‍ വെല്ലുവിളിച്ചിട്ടുണ്ട്.
ബിജെപി സര്‍ക്കാര്‍ നോട്ടുനിരോധനത്തിലൂടെയും ഗബ്ബര്‍ സിംഗ് ടാക്‌സ് എന്ന ജിഎസ്ടിയിലൂടെയും യുവാക്കള്‍ക്ക് തൊഴിലില്ലാതാക്കി. ലക്ഷങ്ങള്‍ക്കാണ് തൊഴില്‍ ഇല്ലാതായത്. മോദി സാമ്പത്തിക മേഖലയെയും ഈ തീരുമാനത്തിലൂടെ തകര്‍ത്തു. ഓരോ പൗരനും 15 ലക്ഷം നല്‍കാമെന്ന വ്യാജ വാഗ്ദാനമാണ്് മോദി നല്‍കിയത്. പണം ഇതുവരെ എത്തിയില്ല. കള്ളപണത്തിന്റെ കാര്യത്തിലും മോദി നുണ പറഞ്ഞെന്ന് രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications